National

മഹാരാഷ്ട്രയില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക്; അഘാഡി സഖ്യം നിലനിര്‍ത്താന്‍ നീക്കവുമായി എന്‍സിപി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ എംല്‍എമാര്‍ ഗുവാഹത്തിയിലേക്ക്. ഏക്‌നാഥ് ഷിന്‍ഡെ സേനയില്‍ 50 എംഎല്‍എമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്ക് ഇതിനോടകം കത്ത് നല്‍കിയ ഷിന്‍ഡെ, ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയേക്കും. അതേസമയം മഹാവികാസ് അഘാഡി സഖ്യം നിലനിര്‍ത്താന്‍ ചര്‍ച്ചകളുമായി ശരദ് പവാര്‍ മുന്നോട്ടുപോകുകയാണ്. 20 വിമത എംഎല്‍എമാര്‍ തിരിച്ചുവരുമെന്ന് ശിവസേന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. അട്ടിമറി നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന് എന്‍സിപിയും പ്രതികരിച്ചു. വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ക്തത് നല്‍കിയിട്ടുണ്ട്. ഷിന്‍ഡെയെ […]

India National

ഫട്നാവിസിന്‍റെയും രാജ് താക്കറെയുടെയും സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; ‘കുടിപ്പക’യെന്ന് ബിജെപി

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ‍്‌നാവിസ് ഉൾപ്പെടെയുള്ള നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാര്‍. ഉത്തർപ്രദേശ് മുൻ ഗവർണർ റാം നായിക്, എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ എന്നിവരും ഈ പട്ടികയില്‍പ്പെടുന്നു. ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്‍റെ സുരക്ഷ പിന്‍വലിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തത്. പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ വെട്ടിക്കുറച്ചത് ‘ശിവസേന സര്‍ക്കാരിന്‍റെ കുടിപ്പക’ എന്നാണ് ബിജെപി പ്രതികരിച്ചത്. നടപടി തികച്ചും നിർഭാഗ്യകരമാണെന്നും സംസ്ഥാന സർക്കാരിന്‍റെ പ്രതികാര നടപടിയാണിതെന്നും പാർട്ടി വക്താവ് കേശവ് […]