India

‘മാഗി ഉൾപ്പെടെ 60 ശതമാനം ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് ഗുണമില്ല’; നെസ്‌ലെയുടെ റിപ്പോർട്ട് പുറത്ത്

മുംബൈ: മാഗി നൂഡിൽസ് ഉൾപ്പെടെ വിപണിയിലുള്ള തങ്ങളുടെ 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സ്വിസ് ഭക്ഷ്യനിർമാതാക്കളായ നെസ്‌ലെ. ‘ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം’ കണ്ടെത്താൻ പരാജയപ്പെടുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ട്. ഉയർന്ന തസ്തികയിലുള്ള എക്‌സിക്യൂട്ടീവുകൾക്ക് കമ്പനി അയച്ച രഹസ്യറിപ്പോർട്ടാണ് പുറത്തായത്. ബ്രിട്ടീഷ് മാധ്യമമായ ഫൈനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ‘നമ്മുടെ ചില ഉൽപ്പന്നങ്ങൾ ഒരിക്കലും ആരോഗ്യപ്രദമല്ല. മുഖ്യധാരയിലുള്ള 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം പാലിക്കുന്നില്ല. പോഷകാവശ്യങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് തങ്ങൾ..’ – എന്നിങ്ങനെയാണ് […]