മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളില്‍ വാശിയേറിയ പ്രചരണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. രണ്ടു പാര്‍ട്ടികളുടെയും പ്രധാന നേതാക്കള്‍ എല്ലാം പ്രചരണത്തിനായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിലൂടെ ഇതിനെ മറികടക്കാന്‍ കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് പരസ്യപ്രചരണം അവസാനിക്കും. വെള്ളിയാഴ്ച ജനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ എത്തും.മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ […]
Tag: Madhya Pradesh
മധ്യപ്രദേശിൽ 13 കാരനെ സ്കൂളിലെ പ്യൂൺ പീഡിപ്പിച്ചു
ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13 കാരനെ ഹോസ്റ്റൽ മുറിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. സരസ്വതി വിദ്യാപീഠം ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുന്ന രവീന്ദ്ര സെൻ (43) ആണ് അറസ്റ്റിലായത്. രേവ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.പനിയെ തുടർന്ന് വിദ്യാർത്ഥി ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ തനിച്ചാഴപ്പോഴായിരുന്നു സംഭവം. ഈ സാഹചര്യം മുതലെടുത്ത് […]
മധ്യപ്രദേശിൽ കൊലക്കേസിൽ കുറ്റാരോപിതരായവരുടെ വീട് പൊളിച്ചു
കൊലക്കേസിൽ കുറ്റാരോപിതരായവരുടെ വീട് പൊളിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. വസ്തു തർക്കവുമായി ബന്ധപ്പെട്ട് രണ്ട് വയോധികരെ വെടിവച്ച് കൊന്ന ജഹർ സിംഗ്, ഉമൈദ് സിംഗ്, മഖൻ സിംഗ്, അർജുൻ സിംഗ് എന്നിവരുടെ വീടാണ് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. രണ്ട് ആഴ്ചക്ക് മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതികൾ ഒളിവിലാണ്. ബദ്രി ശുക്ല (68), സഹോദരൻ രാംസേവക് ശുക്ല (65) എന്നിവരാണ് രണ്ടാഴ്ചയ്ക്കു മുൻപ് കൊല്ലപ്പെട്ടത്. 2021ൽ വാങ്ങിയ മൂന്ന് ഏക്കറുമായി ബന്ധപ്പെട്ട് കുറ്റാരോപിതരുടെ കുടുംബവുമായി […]
യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ പൊളിച്ചുനീക്കി
മധ്യപ്രദേശിൽ ബിജെപി നേതാവ് മിസ്രി ചന്ദ് ഗുപ്തയുടെ ഹോട്ടൽ പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം. മധ്യപ്രദേശിലെ സാഗറിൽ അനധികൃതമായി നിർമിച്ച ഹോട്ടലാണ് പൊളിച്ചുനീക്കിയത്. 30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിപ്പിച്ചുകൊന്ന കേസിലെ പ്രതിയാണ് മിസ്രി ചന്ദ് ഗുപ്ത. ഇയാൾ അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് മിസ്രി ചന്ദ് ഗുപ്തയുടെ കാറിടിച്ച് ജഗ്ദീഷ് യാദവ് കൊല്ലപ്പെടുന്നത്. ഇതിനു പിന്നിൽ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്ന് […]
മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു; വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ
മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ച മകളെ കാണാൻ മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മറ്റൊരു പെൺകുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സൂപ്രണ്ടിൻ്റെ ക്രൂരത. മകളുടെ കഴുത്തിൽ ചെരുപ്പുമാലയിട്ട് ഹോസ്റ്റൽ ക്യാമ്പസിലൂടെ നടത്തിച്ചു എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് ഇവർ ചൊവ്വാഴ്ച […]
മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയത്. ഇതുവരെ ഒരു ഒമിക്രോൺ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൻ എന്ന നിലയിലാണ് നടപടി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. (Madhya Pradesh Night Curfew) അതേസമയം, കേരളത്തിൽ 5 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 […]
മധ്യപ്രദേശിലും നദിയില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുത്തു
രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനിടെ ദുരന്ത ചിത്രം വീണ്ടും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയിൽ ശവശരീരങ്ങൾ പൊങ്ങി. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടർച്ചയായ ദിവസങ്ങളിൽ മൃതശരീരങ്ങൾ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങൾ നദിയിൽ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മധ്യപ്രദേശിൽ കാണപ്പെട്ട മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും ഗംഗാ നദിക്കരയിൽ […]
19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ കേസ്, പ്രതികള്‍ ഒളിവില്‍
മധ്യപ്രദേശിലെ ഷഹ്ദോലില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന് ഇതുവരെയും അക്രമികളെ പിടികൂടാനായിട്ടില്ല. യുവതിയെ ഫെബ്രുവരി 18 മുതലാണ് വീട്ടില്‍ നിന്നും കാണാതാകുന്നത്. ഫെബ്രുവരി 21ന് യുവതിയെ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയും ചെയ്തു. തന്നെ കാറില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ജെയ്ത്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫാം ഹൌസില്‍ കൊണ്ടുപോയി അക്രമികള്‍ […]
എരുമകളുടെ ചാണകം റോഡില്‍ വീണു; മധ്യപ്രദേശില്‍ ഉടമയ്ക്ക് 10,000 രൂപ പിഴ
മധ്യപ്രദേശില്‍ എരുമകളുടെ ചാണകം റോഡില്‍ വീണതിന് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. ഗ്വാളിയര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഡയറി ഓപ്പറേറ്റര്‍ക്ക് പിഴ ചുമത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന പുതിയ റോഡിലൂടെ എരുമകള്‍ കടന്നുപോകുമ്പോള്‍ ചാണകം വീണു. തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കോര്‍പറേഷന് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എരുമകള്‍ റോഡില്‍ അലയുന്നതിനെതിരെ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ മനീഷ് കനൗജിയ പറഞ്ഞു.
പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും
കർഷക പ്രതിഷേധം മറികടക്കാനൊരുങ്ങി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചക്ക് മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ബി.ജെ.പി പ്രചാരണ പരിപാടികളും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കർഷകർ യോഗം ചേരും. ഡല്‍ഹിയിലെ അതിശൈത്യത്തിനിടെ കർഷക സമരം 23-ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കർഷകർ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാർഗങ്ങളും തേടുകയാണ് സർക്കാർ. അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ […]