Cricket

ധോണിയുടെ കാൽമുട്ട് ശസ്ത്രക്രിയ വിജയകരം; ആശുപത്രിയിലേത്തിയത് ഭഗവദ് ഗീതയുമായി

മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു.ചെന്നൈ സൂപ്പർകിങ്‌സ്‌ സിഇഓ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹം ശാസ്ത്രക്രീയയ്ക്ക് ശേഷം പരിപൂർണ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ക്രിക്ക് ബസിനോട് പറഞ്ഞു.  മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത് . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ എത്തിയത്. .ബുധനാഴ്ച വൈകുന്നേരമാണ് ധോണിയെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭഗവദ് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങളും വൈറലാണ്. ധോണിയുടെ ഭാര്യ സാക്ഷിയും ഒപ്പമുണ്ടായിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് സമ്മർദ്ദം […]

Cricket

ഐപിഎലിൽ വിരമിക്കുമോ? തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട്; മറുപടിയുമായി ധോണി

വിരമിക്കൽ തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട് ഇപ്പോഴെ എന്തിന് അതിനെക്കുറിച്ചോര്‍ത്ത് തലവേദനിക്കുന്നതെന്ന് എം എസ് ധോണി. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ 15 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പത്താം ഐപിഎല്‍ ഫൈനലിലെത്തിയത്. പത്ത് തവണയും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഫൈനലിലെത്തിയത്. ഇതില്‍ നാലു തവണ കിരീടം നേടി ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി പത്താം ഫൈനലിലേക്ക് ടീമിനെ നയിച്ചശേഷമാണ് ധോണി വിരമിക്കുമോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ‘തീരുമാനമെടുക്കാന്‍ […]

Cricket

ഓസ്കാർ ചിത്രം ’ദി എലഫന്‍റ് വിസ്പറേഴ്സിനെ’ ആദരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്; ബൊമ്മനും ബെല്ലിക്കും ജേഴ്‌സി സമ്മാനിച്ച് ധോണി

രാജ്യത്തിന്‍റെ അഭിമാനം ഓസ്കര്‍ വേദിയില്‍ എത്തിച്ച ഇന്ത്യൻ സിനിമ ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ താരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിക്കും അവരുടെ പേര് പതിപ്പിച്ച തന്‍റെ 7–ാം നമ്പർ ജഴ്സി സമ്മാനിച്ചു. സ്പെഷ്യല്‍ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന സ്പെഷ്യല്‍ വ്യക്തികള്‍ എന്ന കുറിപ്പോടെ ഓസ്കര്‍ ജേതാക്കളുടെ സന്ദര്‍ശന വിഡിയോ ചെന്നൈ സൂപ്പര്‍ കിംങ്സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. ധോണി ഓസ്കര്‍ ജേതാക്കളോട് […]

Cricket

ധോണി തമിഴ്‌നാടിന്റെ ദത്തുപുത്രൻ; ഞാനും ധോണിയുടെ വലിയ ആരാധകനാണ്; എം.കെ സ്റ്റാലിൻ

മഹേന്ദ്ര സിങ് ധോണി തമിഴ്‌നാടിന്റെ ദത്തുപുത്രനെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കായികവകുപ്പിനു കീഴിൽ ആരംഭിച്ച തമിഴ്‌നാട് ചാമ്പ്യൻഷിപ്പ് ഫൗണ്ടേഷന്റെ ഉദ്ഘാടന വേദിയിൽ ധോണിയെ സാക്ഷിയാക്കിയായിരുന്നു സ്റ്റാലിന്റെ തുറന്നുപറച്ചിൽ. ചെന്നൈയിലെ ലീലാ പാലസിൽ നടന്ന ചടങ്ങിൽ സ്റ്റാലിനും ധോണിക്കും പുറമെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, തങ്കം തെന്നരശ് ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു. ചെറിയൊരു കുടുംബത്തിൽനിന്ന് കഠിനാധ്വാനം കൊണ്ടാണ് അദ്ദേഹം ദേശീയ ഐക്കണായി മാറിയത്. തമിഴ്‌നാട്ടിൽനിന്ന് […]

Cricket

എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം

എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം. പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായ സൗദി ക്ലബ് അൽ നസറിനെ പിന്തള്ളയാണ് സി എസ് കെ ഒന്നാമതെത്തിയത്. ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ സ്‌പോര്‍ട്‌സ് ടീം ആയി ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ആണ്. 2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് ടീമുകളെ റാങ്ക് […]

Entertainment

‘ക്യാപ്റ്റൻ കൂൾ’; ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെ; ഏവർക്കും മാതൃകയാണ് ധോണിയെന്ന് ടൊവിനോ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച അനുഭവമാമെന്ന് നടൻ ടോവിനോ തോമസ്. ക്യാപ്റ്റനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു. ധോണിയ്‌ക്കൊപ്പമുള്ള ചിത്രവും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ‘ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവമാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്. എല്ലാവർക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തോടൊപ്പമുള്ള സമയം കൂളായിരുന്നു. നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട […]