തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.അന്തരിച്ച ഡിഎംകെ നേതാക്കളായ സിഎൻ അണ്ണാദുരൈയുടെയും എം കരുണാനിധിയുടെയും മറീന ബീച്ചിലെ സ്മാരകങ്ങളിൽ സ്റ്റാലിൻ ആദരാഞ്ജലി അർപ്പിച്ചു. “തമിഴ്നാട് മുഖ്യമന്ത്രി തിരു@എം കെ സ്റ്റാലിൻ ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,” പ്രധാനമന്ത്രി മോദി ‘എക്സ്’ എന്ന പോസ്റ്റിൽ പറഞ്ഞു.കോൺഗ്രസ് […]