India

ലുധിയാന കോടതി സ്‌ഫോടനം: നഗരത്തിൽ നിരോധനാജ്ഞ

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിരോധനാജ്ഞ. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ( curfew in Ludhiana ) ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ശുചിമുറി പൂർണമായി തകർന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം പൂർണമായി ഒഴിപ്പിച്ചു. എൻഐഎ, ഫോറൻസിക് […]