ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാൽപത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടൻ. നേരത്തെ രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല […]
Tag: Liz Truss
റഷ്യയെ പരാജയപ്പെടുത്താൻ ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സെലെൻസ്‌കി
റഷ്യയെ പരാജയപ്പെടുത്താൻ ബ്രിട്ടന്റെ പുതിയ കൺസർവേറ്റീവ് നേതാവ് ലിസ് ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ട്രസ്സുമായുള്ള സഹകരണത്തിന്റെ തുടക്കത്തിനായി കാത്തിരിക്കുകയാണെന്ന് തന്റെ ദൈനംദിന പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു. “നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും, റഷ്യൻ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. യുക്രൈൻ ജനതയ്ക്ക് നിങ്ങളെ നന്നായി അറിയാം, നിങ്ങൾ യൂറോപ്യൻ രാഷ്ട്രീയത്തിന്റെ നന്മയുടെ വശം ചേർന്ന് നിൽക്കുന്നു. നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം” – സെലെൻസ്‌കി കൂട്ടിച്ചേർത്തു. ഫെബ്രുവരി 24 […]
ഋഷി സുനകിന് പരാജയം; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടണിൻ്റെ ഏറ്റവും പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ്. ആദ്യ അഞ്ച് ഘട്ടങ്ങളിലും ഇന്ത്യൻ വംശജനായിരുന്ന ഋഷി സുനക് ആണ് മുന്നിട്ടുനിന്നത്. 81,326 വോട്ടുകളാണ് ലിസിനു ലഭിച്ചത്. ഋഷി സുനകിന് 60,399 വോട്ടുകൾ ലഭിച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ആദ്യ ഘട്ടത്തിൽ ബ്രെക്സിറ്റ് വിരുദ്ധ നിലപാട് […]