Football

ഇരട്ട ഗോളുകളുമായി സലായും ജോട്ടയും; ലിവർപൂളിന് ഗംഭീര വിജയം

ഇംഗ്ലൂഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ലിവർപൂളിന് ഗംഭീര വിജയം. ലീഡ്‌സിന്റെ ഹോം മൈതാനമായ എലാൻഡ് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ചെമ്പടയുടെ വിജയം. ലിവർപൂളിനായി കോഡി ഗാക്പോ, മുഹമ്മദ് സലാഹ്, ഡിയാഗോ ജോട്ട, ഡാർവിൻ ന്യുനെസ്‌ എന്നിവരാണ് ഗോളുകൾ നേടിയത്. ലീഡ്‌സിന്റെ ആശ്വാസ ഗോൾ നേടിയത് ലൂയിസ് സിൻസ്റ്ററായാണ്. ഇന്നലെ വിജയം നേടിയെങ്കിലും പോയിന്റ് ടേബിളിൽ എട്ടാമതാണ് ലിവർപൂൾ. 30 മത്സരങ്ങളിൽ നിന്ന് 13 ജയവുമായി 47 പോയിന്റുകളാണ് ലിവർപൂളിനുള്ളത്.  അഞ്ച് […]

Football

ആൻഫീൽഡിൽ ലിവർപൂളിന്റെ താണ്ഡവം, നാണം കെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്(7-0)

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂളിന് വമ്പൻ ജയം. ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ മറുപടിയില്ലാത്ത 7 ഗോളുകൾക്കാണ് ചെമ്പട വിജയിച്ചത്. കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ റോബർട്ടോ ഫിർമീന്യോയാണ് ശേഷിക്കുന്ന‌ ഗോൾ നേടിയത്. 1931 ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് 7-0ന് തോറ്റതിന് ശേഷം ക്ലബ്ബിന്റെ ഏറ്റവും ദയനീയമായ പരാജയമാണിത്. ആൻഫീൽഡിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന തുടക്കമാണ് കാണാൻ കഴിഞ്ഞത്. മത്സരം ആദ്യ പകുതിക്ക് പിരിയാൻ […]

Football

യുവതാരങ്ങളുടെ മികവിൽ ലീഡ് ഉയർത്തി ആഴ്‌സണൽ; ചെന്നായ്കൾക്കെതിരെ ലിവർപൂളിന് വിജയം

ഈ വർഷത്തെ പ്രീമിയർ ലീഗ് പീരങ്കിപ്പടയുടെ ഷെൽഫിലേക്ക് കൊണ്ടുപോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആഴ്സണലിന്റെ യുവരക്തങ്ങൾ. ഇന്ന് എവെർട്ടനെതിരെയായ മത്സരത്തിൽ ആഴ്സണലിന്റെ വിജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്. ഇരട്ട ഗോളുകളുമായി ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി തിളങ്ങിയ മത്സരത്തിൽ ഇംഗ്ലീഷ് യുവതാരം ബുക്കയോ സാക്ക, നോർവീജിയൻ യുവതാരവും ക്യാപ്റ്റനുമായ മാർട്ടിൻ ഒഡേഗാർഡ് എന്നിവർ ഓരോ ഗോളും നേടി സ്കോർഷീറ്റിൽ തങ്ങളുടെ പേരെഴുതി ചേർത്തു. രണ്ടാമത്തെ മത്സരത്തിൽ വോൾവ്‌സിനെതിരെ ലിവർപൂളിന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. ഹോളണ്ട് പ്രതിരോധ താരം വാൻ […]

Football

ഗർണാചോ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ക്വാർട്ടറിൽ; ടോട്ടൻഹാം പുറത്ത്

അർജന്റീന യുവതാരം അലജാൻഡ്രോ ഗർണാചോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് എഫ്എ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. ഫുട്ബോളിലെ അടുത്ത ഗോൾഡൻ ബോയ് ആയി കണക്കാക്കപ്പെടുന്ന ഗർണാചോ ഈ സീസണിൽ സീനിയർ ടീമിനായി നേടുന്ന നാലാമത്തെ ഗോളാണിത്. രണ്ട് സീസണുകൾക്ക് മുൻപ് അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് ഗർണാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. Manchester United to FA Cup Quarter മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിനായ് അലജാൻഡ്രോ ഗർണാചോ, ഫ്രെഡ് […]

Football

മാനെ ലിവർപൂൾ വിടുന്നു; അടുത്ത തട്ടകം ബയേൺ മ്യൂണിക്കെന്ന് സൂചന

ലിവർപൂളിൻ്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്. 6 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിടാനൊരുങ്ങുന്നത്. ഒരു വർഷത്തെ കരാർ കൂടി ലിവർപൂളിൽ ബാക്കിയുണ്ടെങ്കിലും താരത്തിന് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ലിവർപൂൾ വിട്ട് താരം ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്നാണ് സൂചന. 2016 മുതൽ ലിവർപൂളിനൊപ്പമുള്ള മാനെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല, ബ്രസീൽ താരം റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം മുന്നേറ്റത്തിലെ സുപ്രധാന കണ്ണിയാണ്. […]

Football

യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മത്സരം ആരംഭിക്കും. തങ്ങളുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം തേടിയാണ് ലിവർപൂൾ ഇറങ്ങുന്നത്. റയൽ മാഡ്രിഡ് ആവട്ടെ, 14ആം കിരീടമാണ് ഇന്ന് ലക്ഷ്യമിടുന്നത്. 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. പ്രീ ക്വാർട്ടറിൽ പാരിസ് സെൻ്റ് ജെർമൻ, ക്വാർട്ടറിൽ ചെൽസി, […]

Football Sports

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്വന്തം ഗ്രൌണ്ടില്‍ ലിവര്‍പൂളിന് കനത്ത പരാജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആൻഫീൽഡിൽ ലിവർപൂളിന് തച്ചുതരിപ്പണമാക്കിയത്. ആൻഫീൽഡിലെ ലിവർപൂളിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്. മത്സരത്തിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച കളിയാണ് ലിവർപൂൾ പുറത്തെടുത്തത്. തുടർന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗുണ്ടോഗൻ നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗുണ്ടോഗന്‍ പ്രായശ്ചിത്തം ചെയ്തു, മാഞ്ചസ്റ്റർ സിറ്റി മുന്നില്‍. എന്നാൽ സലയെ മാഞ്ചസ്റ്റർ […]

Football Sports

ലിവർപൂളിനെ നേരിടാൻ കാത്തിരിക്കുകയാണെന്ന് ഒലെ സോൾഷ്യാർ

ലിവർപൂളിനെ നേടാൻ കാത്തിരിക്കുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഈ മത്സരത്തിന്റെ പ്രാധാന്യം നന്നായി അറിയാം അതിനാല്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ആഗ്രഹിക്കുന്നില്ലെന്നും ഒലെ പറഞ്ഞു. അവസാന ഒന്നര വർഷം നോക്കിയാൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമാണ് ലിവർപൂളിന്റേത് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിൽ സന്തോഷം ഉണ്ട്, പക്ഷെ ജനുവരി 12ന് ലീഗിൽ ഒന്നാമത് എത്തി എന്നത് ഒന്നും ആരും ഓർക്കാൻ പോകുന്നില്ല. ലക്ഷ്യത്തിലേക്ക് എത്താൻ നിരന്തരം ശ്രമിച്ചു […]

Football Sports

ലിവര്‍പൂള്‍ ഇതിഹാസം ജെറാര്‍ഡിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് സലാഹ്

ലിവര്‍പൂളിനായി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മുഹമ്മദ് സലാഹ്. ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ റെക്കോര്‍ഡാണ് സലാഹ് കഴിഞ്ഞ ദിവസം തകര്‍ത്തത്. ബുധാഴ്ച്ച രാത്രി മിച്ച്ലാന്‍റിനെതിരെ ഗോള്‍ നേടിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ചെമ്പടക്കായി 22 തവണയാണ് സലാഹ് എതിര്‍വല കുലുക്കിയത്. ഈ ഗോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്‍റെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയാണ്. മത്സരം തുടങ്ങി 55 സെക്കന്‍റിനുള്ളില്‍ ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ മിച്ച്ലാന്‍റ് പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കി മത്സരം സമനിലയാക്കി. […]

Football Sports

ചെല്‍സിയെയും തകര്‍ത്ത് ചാമ്പ്യന്മാര്‍ മുന്നോട്ട്…

മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ ചെല്‍സി പൊരുതി പോലും നോക്കാനാവാതെ കീഴടങ്ങി പ്രീമിയര്‍ ലിഗിലെ സൂപ്പര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയെ തകര്‍ത്തു. കളി മുഴുവന്‍ കൈ പിടിയിലൊതുക്കിയ ലിവര്‍പൂള്‍ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ 45ാം മിനിറ്റില്‍ ചെല്‍സിയുടെ പ്രതിരോധതാരം ക്രിസ്റ്റ്യന്‍സെനിന് റെഡ് കാര്‍ഡ് ലഭിച്ചതാണ് കളിയുടെ ഗതിമാറ്റിയത്. ബാക്കിയുള്ള 45 മിനിറ്റ് ലിവര്‍പൂള്‍ കളത്തില്‍ നിറഞ്ഞാടുകയായിരുന്നു. മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ […]