National

1990 ല്‍ 59.6 വയസ്സ്, ഇപ്പോള്‍ 70.8 വയസ്സ്: ഇന്ത്യയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം

1990 ന് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇതില്‍ പ്രകടമായ വ്യത്യാസമുണ്ട്. ലോകമെങ്ങുമുള്ള 200ലേറെ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 369തരം രോഗങ്ങളും 286 മരണകാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പഠനം. പ്രമുഖ ശാസ്ത്ര ജേണലായ ലാന്‍സെറ്റ് ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 1990ല്‍, 59.6 വയസ്സായിരുന്നു. ഇത് 2019 ആയപ്പോള്‍ 70.8 വയസ്സായി മാറി. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്, 77.3 വയസ്സ്. അതേസമയം ഉത്തര്‍പ്രദേശില്‍ ഇത് ദേശീയ […]