Health

കുട്ടികളിലെ ലുകീമിയ തടയാനാകുമോ?

“എന്തുകൊണ്ടാണ് കുട്ടികൾക്ക് ലുകീമിയ ഉണ്ടാവുന്നത്?” 30 വർഷമായി ഈ ചോദ്യം തന്നോടു തന്നെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ചിൽ പ്രവർത്തിക്കുന്ന പ്രൊഫസർ മെൽ ഗ്രീവ്സ്. മൂന്നു ദശാബ്ദങ്ങളുടെ അന്വേഷണത്തിനും പരീക്ഷണങ്ങൾക്കും ശേഷം അദ്ദേഹം ലളിതമായ ഒരു ഉത്തരത്തിലെത്തിയിരിക്കുന്നു- അണുബാധ. അണുബാധ കാൻസറിലേക്ക് നയിക്കുന്നു എന്നല്ല, അണുബാധയില്ലായ്മയാണ് സത്യത്തിൽ വില്ലൻ എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. പ്രൊഫസർ ഗ്രീവ്സിന്റെ നിരീക്ഷണത്തിൽ കുട്ടികളിൽ ലുകീമിയ ഉണ്ടാക്കപ്പെടുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ആദ്യത്തേത് ജനിതകമാണ്. കുഞ്ഞ് ഭ്രൂണാവസ്ഥയിലുള്ളപ്പോൾ […]