ജമ്മു കശ്മീരിലെ റാംബാനിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടങ്ങൾ. നിരവധി വീടുകളും റോഡുകളും മണ്ണിടിച്ചിലിൽ തകർന്നു. 13 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ദുരന്ത ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ദുക്സർ ദാലിന്റെ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 33 കെവി വൈദ്യുത ലൈനിനും, കുടുവെള്ള പൈപ്പ് ലൈനിനും കേടുപാടുകൾ സംവിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. GSIയുടെ വിദഗ്ദ്ധ സംഘം ഉടൻ സംഭവസ്ഥലം പരിശോധിക്കും. പ്രദേശവാസികൾ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. തകർന്ന വീടുകളിൽ നിന്ന് കന്നുകാലികളെയും വിലപിടിപ്പുള്ള വസ്‌തുക്കളും […]