ആര്‍ ജെ ഡിയില്‍ നിലനില്‍ക്കുന്നത് കുടുംബാധിപത്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി ലാലു പ്രസാദ് യാദവ്. രാഷ്ട്രീയത്തിലേക്ക് വരാന്‍ കഴിവും യോഗ്യതയുമുള്ള മക്കളില്ലാത്തതിന്റെ അസൂയയാണ് മോദിക്കെന്നാണ് അദ്ദേഹം തിരിച്ചടിച്ചത്. സമാന വിമര്‍ശനം ഉന്നയിച്ച നിതീഷ് കുമാറിന് നേരെയും ലാലു പ്രസാദ് യാദവ് പരിഹാസമുയര്‍ത്തി. നിതീഷ് കുമാറിന്റെ മകന് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് അദ്ദേഹം വിമര്‍ശനമുന്നിയിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ആര്‍ ജെ ഡി ദേശീയ നിര്‍വാഹക സമിതി വാര്‍ഷിക യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]