India

‘കര്‍ഷകരെ കൊലപ്പെടുത്തിയത് ആസൂത്രിതം’; ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് കുരുക്ക്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ആക്രമണം ആസൂത്രിതവും മനപൂര്‍വവുമെന്ന് അന്വേഷണ സംഘം. ആശിഷ് മിശ്ര ടേനിയടക്കം 13 പേര്‍ക്കെതിരെ നിര്‍ണായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് റിപ്പോര്‍ട്ട്. ലഖിംപൂര്‍ സിജെഎം കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രടേനിയുടെ മകനാണ് ആശിഷ് മിശ്ര. ഒക്ടോബര്‍ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കര്‍ഷകരും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടത്. ആശിഷ് മിശ്ര, ലവ്കുഷ്, ആശിഷ് പാണ്ഡെ, ശേകര്‍ ഭാരതി, […]

India

ലഖിംപൂർ ഖേരി ആക്രമണം; കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണം: പ്രിയങ്കാ ഗാന്ധി

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനം. വെല്ലുവിളികളെ അതിജീവിച്ചും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനിടെ ലംഖിപൂരിലേക്ക് പോകാൻ രാഹുൽ ഗാന്ധിയ്ക്ക് യു പി സർക്കാർ അനുമതി നിഷേധിച്ചു . നിരോധനാജ്ഞയെന്നാണ് സർക്കാരിന്റെ വിശദീകരണം. ലഖ്‌നൗവില ഈ മാസം 8 വരെ നിരോധനാജ്ഞ തുടരും. അതേസമയം എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഇതുവരെ […]

India

ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കളെ പ്രവേശിപ്പിക്കില്ലെന്ന് യുപി; 28 മണിക്കൂറായി തടവിലെന്ന് പ്രിയങ്ക ഗാന്ധി

ലഖിംപൂർ ഖേരിയിൽ സംഘർഷാവസ്ഥയ്ക്ക് അയവ്. എങ്കിലും ഇവിടെ ഇൻ്റർനെറ്റ് സംവിധാനം അടക്കം വിച്ഛേദിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾക്ക് ഒരു തരത്തിലും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാശിയിലാണ് യുപി സർക്കാർ. (lakhimpur kheri protest update) അതേസമയം, സീതാപൂരിൽ തടവിലാക്കിയിരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. വാഹനമോടിച്ചു കയറ്റിയെന്നാരോപിക്കപ്പെടുന്ന മന്ത്രിപുത്രൻ പുറത്ത് വിലസുമ്പോൾ ഒരു എഫ് ഐ ആർ പോലുമില്ലാതെ തന്നെ 28 മണിക്കൂറിലധികമായി പൊലീസ് തടവിലിട്ടിരിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി അതിനു മറുപടി […]