India

ലഖിംപൂര്‍ ഖേരി; റിട്ട. ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല

ലഖിംപൂര്‍ കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ജഡ്ജിയാണ് രാകേഷ് ജെയ്ൻ. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേർത്ത് പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയെ കേസിലെ അന്വേഷണ മേൽനോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല നൽകിയത്. യു.പി. […]

India

ലഖിംപൂർ ഖേരി കേസ്: ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിരീകരണം

ലഖിംപൂർ കേസിലെ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിതികരിച്ചു. ഫോറൻസിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കർഷകർക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ട്. (Lakhimpur shot Ashish Mishra) കർഷകർക്കിടയിലെയ്ക്ക് വാഹനം ഒടിച്ച് കയറ്റി എന്നതിനൊപ്പം ആ സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കർഷകർക്കു നേരേ […]

India

ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം

ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം, പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ടേനിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. (protest ashes farmers Lakhimpur) കർഷകർക്ക് മേൽ വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന ടികുനിയ ഗ്രാമത്തിൽ നിന്നുതന്നെയാണ് ചിതാഭസ്മ കലശയാത്രയ്ക്കും തുടക്കം. ആദ്യം ശ്രാദ്ധ ചടങ്ങുകൾ നടത്തും. അതിന് ശേഷമാണ് നാല് കർഷകരുടെയും […]

India

ലംഖിപൂർ ഖേരി ആക്രമണം; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് സമൻസ്

ലംഖിപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സമൻസ് അയച്ച് യു പി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിനിടെ ലഖിംപൂർ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രിംകോടതി അന്വേഷണ വിവരം തേടി. എല്ലാ പ്രതികളേയും […]

India

ലഖിംപൂരിൽ കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ സംഭവം ഇന്ന് സുപ്രിംകോടതിയിൽ

ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ സംഭവം ഇന്ന് സുപ്രിംകോടതിയിൽ. ഉത്തർപ്രദേശിലെ രണ്ട് അഭിഭാഷകരുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഒൻപത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അതേസമയം, സംഭവത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും, മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് […]

India

രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേർക്കും ലഖിംപൂർ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വൈകിട്ടോടെ സന്ദർശിക്കും. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി എന്നിവർക്കുമാണ്് ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 144 നിലനിൽക്കുന്ന സാഹചര്യത്തിൽ ആർക്കും പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു യു.പി പൊലീസിന്റെ നിലപാട്. എന്നാൽ […]

India

കേന്ദ്രമന്ത്രിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ച് എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിമ്പുർ ഖേരി കനത്ത സുരക്ഷാ വലയത്തിൽ

നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിമ്പുർ ഖേരി കനത്ത സുരക്ഷാ വലയത്തിൽ. സംഭവ സ്ഥലത്തേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു. ഇതോടെ, പ്രിയങ്ക ഗാന്ധി കാൽനടയായി മുന്നോട്ടുനീങ്ങി. ലഖിമ്പുർ ഖേരിയിലെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചെന്നാണ് റിപ്പോർട്ടുകൾ. കർഷക മരണങ്ങളെ അപലപിച്ച സംയുക്ത കിസാൻ മോർച്ച, ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ രാജ്യത്തെ എല്ലാ ജില്ലാ കലക്ടറേറ്റുകളും ഉപരോധിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. […]