Football Sports

ലാ ലിഗാ കൈവിട്ട് ബാഴ്‍സ; അത്‍ലറ്റികോയും റയലും അവസാന ലാപ്പില്‍

ആവേശകരമായ ലാ ലീഗ കിരീടപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനം നിലനിറുത്തി അത്‍ലറ്റിക്കോ മാഡ്രിഡ്. ഒസാസുനക്കെതിരായ മത്സരത്തിൽ വിജയം കരസ്ഥമാക്കിയ അത്‍ലറ്റിക്കോ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിന് മേലുള്ള രണ്ട് പോയിന്റ് ലീഡ് നിലനിറുത്തി. സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിൽ 1-2ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയ ബാഴ്‌സലോണ ലാലീഗ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. അതേ സമയം, അത്‌ലറ്റിക്ക് ക്ലബിനെ ഒരു ഗോളിന് തോൽപ്പിച്ച റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുകയും, കിരീടപ്രതീക്ഷകൾ നിലനിര്‍ത്തുകയും ചെയ്യുന്നു. ഒസാസുനക്കെതിരെ തോൽവിയുടെ വക്കിൽ നിന്നാണ് […]

Football Sports

ജയത്തോടെ ബാഴ്സലോണയുമായുള്ള അകലം കുറച്ച് റയല്‍ മാഡ്രിഡ്

‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ മുന്നേറ്റത്തിന് പിന്തുണയുമായി റയല്‍മാഡ്രിഡ് താരം മാഴ്‌സെലോ. ലാലിഗയില്‍ എയ്ബറിനെതിരായ മത്സരത്തില്‍ മൂന്നാം ഗോള്‍ നേടിയ ശേഷമാണ് ബ്രസീലിയന്‍ താരം മുട്ടുകുത്തിയിരുന്ന് വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോവിഡ് ഇടവേളക്കു ശേഷം കളിക്കാനിറങ്ങിയ റയല്‍മാഡ്രിഡ് 3-1ന് എയ്ബറിനെ തോല്‍പിച്ചു. നാലാം മിനുറ്റില്‍ തന്നെ ടോണി ക്രൂസിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെര്‍ജിയോ റാമോസും മാഴ്‌സെലോയും കൂടി റയലിനായി ഗോളുകള്‍ നേടിയതോടെ സ്‌കോര്‍ 3-0ത്തിലെത്തി. ഹസാര്‍ഡിന്റെ മിന്നും ഫോമും […]