Cricket Sports

ഫിഫ ബെസ്റ്റ് 2023; പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2023ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസി, ഏർലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ബാലൺ ഡി ഓർ ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്. നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. ഖത്തർ ലോകകപ്പിലെ പ്രകടനം എട്ടാം ബാലൺ ഡി ഓർ മെസിയെ തേടിയെത്തിയിരുന്നു. പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതും ഇൻറർ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിയെ ഫിഫ ബെസ്റ്റ് […]

Sports

ട്രാൻസ്ഫർ ജാലകത്തിൽ നാടകീയനീക്കം: കിലിയൻ എംബാപ്പെയെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെടുത്തി പിഎസ്ജി

യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകത്തിൽ വീണ്ടും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം താൻ ക്ലബ്ബുമായുള്ള കരാർ പുതുക്കില്ല എന്ന് താരം കത്തിലൂടെ അറിയിച്ചിരുന്നു. 2024-ൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ താരത്തിന്റെ നീക്കം ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. 2021-ൽ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്ന വേളയിൽ റയൽ മാഡ്രിഡ് എംബാപ്പെക്ക് കരാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, എംബാപ്പയെ പോലൊരു പ്രതിഭാശാലിയായ യുവതാരത്തെ വിട്ടുകൊടുക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല. ക്ലബ്ബിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന കരാറിനൊപ്പം […]

Sports

പിഎസ്ജിയിൽ കൊഴിഞ്ഞുപോക്ക്; എംബാപ്പെയും ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്

ലയണൽ മെസിക്ക് പിന്നാലെ യുവതാരം കിലിയൻ എംബാപ്പെയും പിഎസ്ജി വിടുന്നു. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. 2024നു ശേഷം തനിക്ക് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്മെൻ്റിന് കത്തയച്ചു എന്നാണ് റിപ്പോർട്ട്. അടുത്ത സീസണിൽ കരാർ അവസാനിക്കാരിക്കെ ഫ്രീ ഏജൻ്റായി താരത്തെ വിടാതിരിക്കാൻ ക്ലബ് ഓഫറുകൾ പരിഗണിക്കുകയാണ്. 150 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീയാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം റയൽ മാഡ്രിഡ് മുന്നോട്ടുവച്ച 180 മില്ല്യൺ യൂറോ ഓഫർ പിഎസ്ജി […]

Sports

ഫ്രാൻസിൻ്റെ പുതിയ ക്യാപ്റ്റനായി എംബാപ്പെ

ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിൻ്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയൻ എംബാപ്പെ. മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാൻഡ് സമ്മാനിക്കാൻ ഫ്രഞ്ച് ഫുട്ബോൾ തീരുമാനിച്ചത്. 24കാരനായ താരം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സുമായി ചർച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്. അൻ്റോയിൻ ഗ്രീസ്‌മാനാണ് വൈസ് ക്യാപ്റ്റൻ. ഫ്രാൻസിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ലോറിസ് ലോകകപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ വിരമിക്കുകയായിരുന്നു. മത്സരത്തിൽ അർജൻ്റീനയ്ക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് കീഴടങ്ങിയത്. […]

Football

നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ; വിഡിയോ

ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ നെയ്മറിന്റെ ഫ്രീകിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ. ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു ഷോട്ട് വലയിൽ കയറി, ഇതുകണ്ടു ഞെട്ടി നിൽക്കുന്ന എംബപ്പെയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നെയ്മറിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് എംബാപ്പെയെ അമ്പരപ്പിച്ചത്. എംബപ്പെ നെയ്മറെ കൗതുകത്തോടെ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിഎസ്ജി– റെയിംസ് മത്സരത്തിനു മുൻപായിരുന്നു നെയ്മറുടെ ഫ്രീകിക്ക് പരിശീലനം. പെനൽറ്റി ബോക്സിനു പുറത്തു നിന്നുള്ള ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് […]

Cricket Sports

എംബാപ്പെ മാജിക്; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ തകർത്ത് പിഎസ്ജി

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ സ്വന്തം തട്ടകമായ കാംപ് നൗവിൽ ഇടറി വീണ് ബാഴ്‌സലോണ. പിഎസ്ജിക്കെതിരെ ഒന്നിനെതിരെ നാലു ഗോളിനാണ് ബാഴ്‌സ തോറ്റത്. കെയ്‌ലിയൻ എംബാപ്പെയുടെ ഹാട്രിക് മികവിലാണ് പിഎസ്ജിയുടെ കൂറ്റൻ ജയം. 27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ബാഴ്‌സ ആദ്യ ഗോൾ കണ്ടെത്തിയത്. മെസ്സിലാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മെസ്സി നേടുന്ന 28-ാം ഗോളായിരുന്നു അത്. ബാഴ്‌സയ്ക്കു വേണ്ടിയള്ള 654-ാം ഗോളും. തൊട്ടടുത്ത നിമിഷം ഗോൾ നേടാനുള്ള സുവർണാവസരം ഡെംബലെ പാഴാക്കി. കാലിൽ കിട്ടിയ […]

Football Sports

അറ്റ്ലാന്‍റയെ പരാജയപ്പെടുത്തി പി. എസ്.ജി ചാമ്പ്യൻസ് ലീഗിന്‍റെ സെമിയിൽ

ക്വാർട്ടർ ഫൈനലില്‍ അറ്റ്‍ലാന്‍റെയെ ന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പി.എസ്.ജി സെമിയില്‍ കടന്നു ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ അറ്റ്‍ലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പി.എസ്.ജി സെമിയില്‍ കടന്നു. മത്സരത്തിന്‍റെ 90ാം മിനിറ്റ് വരെ പിന്നിൽ നിന്നതിന് ശേഷം, നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി പി.എസ്.ജി ഗംഭീര തിരിച്ചുവരവ് നടത്തി. മത്സരത്തിന്‍റെ ഇരുപത്തിയാറാം മിനിറ്റില്‍ അറ്റ്‍ലാന്റയുടെ മരിയോ പസാലിക് ആദ്യ ഗോള്‍ നേടി. എന്നാല്‍ കളിയുടെ ‍90-ാം മിനിറ്റില്‍ നെയ്മറുടെ പാസിൽ മാർക്കിനസ് പി.എസ്.ജിയുടെ സമനില […]