India

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം; തിരിച്ചറിഞ്ഞത് നാല് മൃതദേഹം മാത്രം

തമിഴ്‌നാട്ടിലെ കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞത് നാലുമൃതദേഹം മാത്രം. അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരുടെയും ഡിഎന്‍എ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഫലം വന്നതിനുശേഷമേ മറ്റ് 9 പേരെയും തിരിച്ചറിയാന്‍ കഴിയൂ. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ശരീരം ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം രാവിലെ 10 30ന് പൊതുദര്‍ശനത്തിന് വയ്ക്കും. ഊട്ടിയിലെ വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലാണ് പൊതുദര്‍ശനം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഗവര്‍ണറും ഉന്നത സൈനിക ഉദ്യോഗസ്ഥരും പുഷ്പചക്രം അര്‍പ്പിക്കും. […]

India

കുനൂരില്‍ മരിച്ച മലയാളി സൈനികന്‍ എ.പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍

കുനൂരില്‍ ആര്‍മി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് റവന്യുമന്ത്രി കെ രാജന്‍. രാജ്യത്തിന് നഷ്ടമായത് ധീര സൈനികയെന്ന് മന്ത്രി കെ രാജന്‍ അനുസ്മരിച്ചു. നാട്ടില്‍ സജീവമായ യുവാവാണ് എ.പ്രദീപ്. എല്ലാ വിധ ബഹുമതികളോടെയും മൃതദേഹം സംസ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രദീപിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. kunnur army helicopter accident കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ തൃശൂരിലെ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ […]