മധ്യപ്രദേശിൽ നിന്നും കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ 60 പേർക്ക് കൊവിഡ്. മധ്യപ്രദേശിൽ നിന്ന് കുംഭമേളയിൽ പങ്കെടുത്ത് തിരികെ എത്തിയ 61 പേരിൽ 60 പേർക്കും കൊവിഡ് പോസിറ്റീവായെന്നാണ് വിവരം. കുംഭമേളയിൽ പങ്കെടുത്തവർക്ക് വ്യാപകമായി വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനാൽ പല സംസ്ഥാനങ്ങളും മേളയിൽ പങ്കെടുത്ത് തിരികെ എത്തിയവർക്ക് 14 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ, കുംഭമേളയിൽ പങ്കെടുത്ത് തിരികെയെത്തിവർ നിശ്ചയമായും ആർടി-പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ഏകദേശം 70 ലക്ഷത്തോളം ആളുകളാണ് ഇത്തവണ കുംഭമേളയിൽ പങ്കെടുത്തത്. രാജ്യത്തെ […]
Tag: kumbhamela
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കുംഭമേള; പങ്കെടുത്ത 102 പേര്‍ക്ക് കോവിഡ്
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയുടെ ആദ്യ ദിനം. ഷാഹി സ്നാനില്‍ പങ്കെടുക്കാനെത്തിയ 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 18,169 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. മാസ്‌കുകള്‍ പോലും ധരിക്കാതെ ലക്ഷക്കണക്കിന് ഭക്തരാണ് ഷാഹി സ്‌നാനത്തില്‍(പുണ്യ സ്‌നാനം) പങ്കെടുക്കാനെത്തുന്നത്. മേളക്കെത്തുന്നവരെ പൂര്‍ണ്ണമായും തെര്‍മന്‍ സ്‌കാനിംഗിന് വിധേയമാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം. മേളക്കെത്തുന്നവര്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഒരിടത്തും പരിശോധിക്കുന്നില്ല. സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ടെങ്കിലും മേള നടക്കുന്ന സ്ഥലങ്ങളില്‍ […]