Cricket Sports

അച്ഛനെയും മകനെയും പുറത്താക്കി അശ്വിൻ; കോഹ്‌ലിക്ക് മറ്റൊരു റെക്കോർഡ്

ക്രിക്കറ്റിൽ നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സ്വന്തം രവിചന്ദ്ര അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ടാഗ്‌നരെയ്‌നെ പുറത്താക്കിയതോടെയാണ് അപൂർവ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്.ടാഗ്‌നരെയ്‌നെ പിതാവും മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരവുമായ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റും നേരത്തെ അശ്വിൻ സ്വന്തമാക്കിയിരുന്നു. അച്ഛൻ, മകൻ റെക്കോർഡിൽ അശ്വിനൊപ്പം കൊഹ്ലിയുമുണ്ട്, അത് പക്ഷെ വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തിലല്ല എന്ന് മാത്രം. ലോക ക്രിക്കറ്റിലെ റെക്കോർഡ് നേട്ടം കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച താരമാണ് കോഹ്ലി . ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങിയപ്പോൾ അച്ഛനും […]

Cricket Sports

Virat Kohli: ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി അതിയായി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി പോണ്ടിംഗ്

മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോലി(Virat Kohli) അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ(IPL 2021) കോലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് ഐസിസി(ICC) വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം തന്നെ […]

India National

ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിലാണ് ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിനാൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ചൂതാട്ടത്തിനുള്ള ആപ്പുകൾ യുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് ഹർജിയിൽ അഭിഭാഷകൻ ആരോപിക്കുന്നു. യുവാക്കളെ ആകർഷിക്കുന്നതിനായി കോലിയെയും തമന്നയെയും പോലുള്ള സെലബ്രിറ്റികളെ ആപ്പുകൾ ഉപയോഗിക്കുന്നു. ഇവരെ ഉപയോഗിച്ച് ആപ്പുകൾ യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. അതു കൊണ്ട് തന്നെ […]

Cricket Sports

കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ടെന്ന് കോഹ്‌ലി

സ്വന്തം സംസ്ഥാനമായ ഡല്‍ഹിയില്‍ അത്രവെടിപ്പായല്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് സ്വന്തം അനുഭവത്തില്‍ കോഹ്‌ലി വെളിപ്പെടുത്തുന്നത്… ഇപ്പോള്‍ ക്രിക്കറ്റിലെ ഏത് ലോക ഇലവനിലേക്ക് പോലും കയ്യും വീശി നടന്നുകയറാന്‍ മാത്രം പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍, അദ്ദേഹത്തിനും കരിയറിന്റെ തുടക്കത്തില്‍ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുമായി നടത്തിയ വെബ് ചാറ്റിനിടെയായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശങ്ങള്‍. ‘എന്റെ […]

Cricket Sports

റൊണാള്‍ഡോയേയും മെസിയേയും വെട്ടിക്കും കോഹ്‌ലിയുടെ ഓട്ടം

രു മത്സരത്തില്‍ പിന്നിടുന്ന ശരാശരി ദൂരത്തിന്റെ കണക്കെടുത്താല്‍ കോഹ്‌ലി റൊണാള്‍ഡോയേയും മെസിയേയും ഇരട്ടിയിലേറെ ദൂരം പിന്നിലാക്കുന്നുവെന്നാണ് എം.എസ്.കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍… കായികതാരങ്ങളുടെ വിജയവും ശാരീരികക്ഷമതയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ശാരീരികക്ഷമതക്ക് പ്രാധാന്യം നല്‍കിയതോടെയാണ് വിരാട് കോഹ്‌ലി ശരാശരി കളിക്കാരനില്‍ നിന്നും ടീം ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത നായകനിലേക്ക് വളര്‍ന്നത്. വിരാടിനെക്കുറിച്ച് ആര്‍ക്കും എളുപ്പത്തില്‍ വിശ്വസിക്കാനാവാത്ത ഒരുകാര്യമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ എം.എസ്.കെ പ്രസാദ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളായ മെസിയും റൊണാള്‍ഡോയും ഓടുന്നതിന്റെ ഇരട്ടി ഒരു […]