Cricket Sports

ഇടറിവീണ് കൊൽക്കത്ത; ചെന്നൈക്ക് നാലാം കിരീടം

ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 […]

Cricket Sports

ഐപിഎൽ: എലിമിനേറ്ററിൽ ഇന്ന് ബാംഗ്ലൂരും കൊൽക്കത്തയും നേർക്കുനേർ

ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. (ipl eliminator rcb kkr) വിരാട് കോലിയുടെ മോശം ഫോം ബാംഗ്ലൂരിനു തിരിച്ചടിയാണെങ്കിലും ദേവ്ദത്തിൻ്റെയും മാക്സ്‌വെലിൻ്റെയും ശ്രീകർ ഭരതിൻ്റെയും ഫോം അവർക്ക് പ്രതീക്ഷയാണ്. ഇതിനകം സീസണിൽ 6 ഫിഫ്റ്റികൾ നേടി തകർപ്പൻ […]

Cricket Sports

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; കൊൽക്കത്ത ഡൽഹിയെയും മുംബൈ പഞ്ചാബിനെയും നേരിടും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡാൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ഷാർജയിലും രാത്രി 7.30ന് അബുദാബിയിലുമാണ് മത്സരങ്ങൾ. (kkr dc mi pbks) പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും ഏറ്റുമുട്ടുമ്പോൾ ഡൽഹിക്ക് തന്നെയാണ് സാധ്യത കൂടുതൽ. ഡൽഹിയുടെ ബാറ്റിംഗ് വിഭാഗവും ബൗളിംഗ് വിഭാഗവും ഫോമിലാണ്. എല്ലാ മത്സരത്തിലും ഓരോ […]

Cricket Sports

ഐപിഎൽ 2021: ബാംഗ്ലൂരിന് തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത

ഐപിഎല്ലിൽ പത്തു വിക്കറ്റിൻറെ തകര്‍പ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 92 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 എടുത്ത് ലക്ഷ്യത്തിലെത്തി. 48 റൺസെടുത്ത ശുഭ്മാൻ ഗില്ലിൻറെ വിക്കറ്റാണ് വിജയത്തിനരികെ കൊൽക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യരും(27 പന്തിൽ 41) തിളങ്ങി. ഇന്നത്തെ മത്സരത്തിൽ ആർസിബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് […]

Cricket Sports

പൃഥ്വി ഷോ; ഡൽഹിക്ക് കൂറ്റൻ ജയം

കൊൽക്കത്ത നൈട് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. 7 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 82 റൺസെടുത്ത പൃഥ്വി ഷാ ആണ് ഡൽഹിക്ക് അനായാസ ജയമൊരുക്കിയത്. ശിഖർ ധവാൻ (46) റൺസ് നേടി. കൊൽക്കത്തക്കായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം മവി എറിഞ്ഞ ആദ്യ ഓവറിലെ എല്ലാ പന്തുകളും നിലം പറ്റെ അതിർത്തി കടത്തിയാണ് പൃഥ്വി ഷാ ആരംഭിച്ചത്. […]

Cricket Sports

ക്യാപ്റ്റൻ നയിച്ചു; കൊൽക്കത്തക്ക് ജയം

പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്. പഞ്ചാബ് മുന്നോട്ടുവച്ച 124 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 20 പന്തുകൾ ബാക്കിനിൽക്കെ കൊൽക്കത്ത മറികടക്കുകയായിരുന്നു. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഓയിൻ മോർഗനാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. രാഹുൽ ത്രിപാഠി 41 റൺസെടുത്തു. നിതീഷ് റാണ (0), ശുഭ്മൻ ഗിൽ (9), സുനിൽ നരേൻ (0) എന്നീ വിക്കറ്റുകൾ കൊൽക്കത്തയ്ക്ക് വേഗത്തിൽ നഷ്ടമായി. യഥാക്രമം ഹെൻറിക്കസ്, ഷമി, അർഷ്ദീപ് എന്നിവർക്കായിരുന്നു […]

Cricket Sports

ഐപിഎല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ

ഐ.പി.എല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ. ആദ്യ മത്സരത്തില്‍ ജയിച്ച കൊല്‍ക്കത്തയും രണ്ടാം മത്സരത്തില്‍ ജയിച്ച പഞ്ചാബും സൂപ്പര്‍ ഓവറുകളിലാണ് ജയം സ്വന്തമാക്കിയത്. പഞ്ചാബ്- മുംബൈ മത്സരമാണ് ഏറ്റവും ആവേശകരമായത്. വിജയികളെ നിര്‍ണയിച്ചത്, രണ്ടാം സൂപ്പര്‍ ഓവറില്‍ ! നിശ്ചിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. ഹൈദരാബാദ് കൊല്‍കത്ത മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റ് […]

Cricket Sports

ഐ.പി.എല്ലിന് ഒരുങ്ങി യു.എ.ഇ; ടീമുകള്‍ ദുബൈയിലെത്തി തുടങ്ങി

സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐ.പി.എല്ലിന് ഒരുങ്ങി യുഎഇ. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ടീമുകള്‍ യു.എ.ഇല്‍ എത്തി തുടങ്ങി. രാജസ്ഥാന്‍ റോയല്‍സും, പഞ്ചാബും ദുബായിലും കൊല്‍ക്കത്ത അബുദാബിയിലുമാണ് വിമാനമിറങ്ങിയത്. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് താരങ്ങള്‍ പല തവണ കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. ഇനി യു.എ.ഇയില്‍ താരങ്ങള്‍ക്കു ആറു ദിവസം ഐസോലേഷനില്‍ കഴിയേണ്ടി വരും. രണ്ടാം തവണയാണ് യുഎഇയില്‍ ഐപിഎല്ലിന് കളമൊരുങ്ങുന്നത്. 2014ല്‍ ടൂര്‍ണമെന്റിലെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലാണ് ടൂര്‍ണമെന്റിലെ പകുതി […]