India

മഹാപഞ്ചായത്തിന് എത്തിയത് 10 ലക്ഷത്തിലധികം പേർ: സംയുക്ത കിസാൻ മോർച്ച

മുസഫർനഗറിലെ കർഷക ശക്തിപ്രകടനം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വഴിത്തിരിവാകുമെന്ന വിലയിരുത്തലിൽ സംയുക്ത കിസാൻ മോർച്ച. പത്ത് ലക്ഷത്തിലധികം പേർ കിസാൻ മഹാപഞ്ചായത്തിന് എത്തിയെന്നും അവകാശപ്പെട്ടു. സംയുക്‌ത കിസാൻ മോർച്ചയ്ക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതമെന്ന് കേന്ദ്രമന്ത്രിയും, മുസഫർനഗർ എം.പിയുമായ സഞ്ജീവ് ബല്യാൻ പറഞ്ഞു. (kisan mahapanchayat kisan morcha) കർഷക സമരം രാഷ്ട്രീയ മാനം കൈവരിക്കുന്നതിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് പരസ്യമായി തന്നെ സംയുക്ത […]

India

സെപ്റ്റംബർ 25 ന് ഭാരത് ബന്ദിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച

കർഷക പ്രക്ഷോഭം ശക്തിപ്പെടുത്താൻ സെപ്റ്റംബർ 25 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സംയുക്ത കിസാൻ മോർച്ച. സിംഗുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം. യോഗത്തിൽ നേതാക്കൾക്കു പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്തു. രാജ്യതലസ്ഥാനാതിർത്തികൾ ഉപരോധിച്ചുള്ള കർഷകപ്രക്ഷോഭം ഒമ്പതുമാസം പിന്നിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. വിവിധ മേഖലകളിലുള്ളവരെയും അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അതേസമയം, കർഷകർക്കെതിരെ നയം സ്വീകരിക്കുന്ന ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ഉത്തർപ്രദേശ് മിഷന് സെപ്റ്റംബർ അഞ്ചിന് മുസാഫർനഗറിൽ റാലിയോടെ തുടക്കമാവും.