World

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ല : ഹൈക്കോടതി

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്‌സാമിനർ ഓഫ് ട്രേഡ്മാർക്ക്‌സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്‌സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. ‘ചിക്കൻ’ എന്ന വാക്കും ‘സിംഗർ’ എന്ന വാക്കും തമ്മിൽ ബന്ധമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ‘സിംഗർ’ എന്നതിന്റെ നിഘണ്ടുവിൽ വരുന്ന അർത്ഥം ‘ഏറ്റവും മികച്ചത്, വഴിത്തിരിവ്’ എന്നതൊക്കെയാണ്. കെഎഫ്‌സിക്ക് ‘സിംഗർ’, ‘പനീർ സിംഗർ’ എന്നീ വാക്കുകളിൽ അവകാശമുണ്ട്. […]