Sports

ഇനി കായിക കരുത്തിന്റെ 10 നാളുകള്‍; കേരള ഗെയിംസ് 2022ന് ഇന്ന് തുടക്കമാകും

വരുന്ന 10 ദിവസങ്ങള്‍ കേരളത്തിന് കായിക കരുത്തിന്റെ ദിനങ്ങളാണ്. പുതിയ വേഗവും ഉയരവും ദൂരവുമൊക്കെ കണ്ടെത്താന്‍ 14 ജില്ലകളില്‍ നിന്നുള്ള 7,000 കായിക താരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസ് 2022ന് ഇന്ന് തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് വൈകിട്ട് 5.30 ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്‌സര്‍ മേരി കോമിന് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കും. […]