Sports

‘ആരാധകരെ ശാന്തരാകുവിൻ’; ISL 2022 ജയത്തോടെ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ഒമ്പതാം പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്‌ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിനായി ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒഴുക്കിയെത്തിയ മഞ്ഞ കടൽ സാക്ഷിയാക്കി ഇവാനും പിള്ളേരും ജയത്തോടെ തുടങ്ങുമ്പോൾ എതിരാളികൾക്ക് ഇതൊരു മുന്നറിയിപ്പാണ്. ആദ്യ ഐഎസ്എൽ കപ്പ് എന്ന സ്വപ്നത്തിലേക്ക് മതം പൊട്ടി കാട് കുലുക്കി […]

Football

ഐഎസ്എൽ നാളെ മുതൽ; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗ് 9ആം സീസൺ നാളെ മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യൻ ദേശീയ ടീമിൻ്റെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ആണ് ഈസ്റ്റ് ബംഗാളിൻ്റെ പരിശീലകൻ. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളെ ഉൾപ്പെടുത്തി, ലീഗിന്റെ നിർബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായി പാലിച്ചിട്ടുണ്ട്. 28 അംഗ […]

Football

മൂന്ന് യുവതാരങ്ങൾക്ക് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി ബ്ലാസ്റ്റേഴ്സ്

മൂന്ന് യുവതാരങ്ങൾക്ക് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ്. ഇരട്ടസഹോദരങ്ങളായ മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ എന്നിവരും റോഷൻ ജിജിയുമാണ് ഫസ്റ്റ് ടീമിൽ ഇടം നേടിയത്. വിവരം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഇക്കഴിഞ്ഞ ഡ്യുറൻഡ് കപ്പിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവർക്കും ഫസ്റ്റ് ടീമിൽ ഇടം ലഭിച്ചത്. 19 വയസുകാരായ അസറും ഐമനും ലക്ഷദ്വീപ് സ്വദേശികളാണ്. ഐമൻ മുന്നേറ്റ താരവും അസർ മധ്യനിര താരവുമാണ്. 21കാരനായ റോഷനും മുന്നേറ്റ താരമാണ്. […]

Football Sports

സൗഹൃദമത്സരങ്ങൾക്കുള്ള സാധ്യതാ സ്ക്വാഡിൽ മൂന്ന് മലയാളികളും നാല് ബ്ലാസ്റ്റേഴ്സ് താരങ്ങളും

സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൻ്റെ സാധ്യതാ സ്ക്വാഡ് പ്രഖ്യാപിച്ചു. 24 അംഗ സാധ്യതാ സ്ക്വാഡിൽ മൂന്ന് മലയാളി താരം നാല് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി, എടികെ മോഹൻബഗാൻ താരം ആഷിഖ് കുരുണിയൻ എന്നിവരാണ് സ്ക്വാഡിലെ മലയാളികൾ. സഹൽ, രാഹുൽ എന്നിവർക്കൊപ്പം ഹർമൻജോത് ഖബ്ര, ജീക്സൺ സിംഗ് എന്നിവർ ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് പ്രതിനിധികളായി. ഈ മാസം സിംഗപ്പൂരിനും വിയറ്റ്നാമിനും എതിരെയുള്ള സൗഹൃദമത്സരങ്ങൾക്കായുള്ള സ്ക്വാഡാണ് ഇത്. വിയറ്റ്നാമിലാണ് മത്സരങ്ങൾ. ഈ […]

Football

ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിൽ; ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും

ഐഎസ്എൽ 2022-23 സീസൺ മത്സരക്രമം പുറത്തുവന്നു. ഈ വർഷം ഒക്ടോബർ ഏഴിന് ലീഗ് ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് […]

Football

ഡ്യൂറൻഡ് കപ്പ്: ക്വാർട്ടർ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും. ഗ്രൂപ്പിൽ ആർമി ഗ്രീൻ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 4 പോയിൻ്റ് വീതമുണ്ട്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 7 പോയിന്റാകും. ആർമി ഗ്രീനിന് ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരമാണ് […]

Football

ഡ്യുറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം, എതിരാളികൾ സുദേവ

ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം. ഐലീഗ് ക്ലബായ സുദേവ എസ്‌സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്ക് മത്സരം ആരംഭിക്കും. ഡ്യുറൻഡ് കപ്പിൽ യുവനിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ. […]

Football

പ്രീസീസൺ പര്യടനത്തിനായി തകർപ്പൻ ടീം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്; 26 അംഗ സ്ക്വാഡിൽ പുതിയ സൈനിങും

വിദേശ പ്രീസീസൺ പര്യടനത്തെപ്പറ്റി അനിശ്ചിതത്വങ്ങൾ നിലനിൽക്കെ ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ സ്ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഫിഫ എഐഎഫ്എഫിനു വിലക്കേർപ്പെടുത്തിയതിനാൽ ബ്ലാസ്റ്റേഴ്സിൻ്റെ വിദേശ പര്യടനം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചതിനാൽ ഈ അനിശ്ചിതത്വം നീങ്ങുമെന്നാണ് കരുതപ്പെടുന്നത്.  അഞ്ച് വിദേശികളക്കം തകർപ്പൻ ടീമാണ് യുഎഇയിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, യുറു​ഗ്വെ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവർക്കൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ […]

Football

ഡ്യുറൻഡ് കപ്പ്: യുവനിരയുമായി ബ്ലാസ്റ്റേഴ്സ്; സംഘത്തിൽ 18 മലയാളികൾ

ഡ്യുറൻഡ് കപ്പിൽ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ.  ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഇന്ത്യൻ സമയം രാത്രി ഏഴിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ റണ്ണേഴ്സ് അപ്പ് മൊഹമ്മദനെ […]

Football

ജിങ്കൻ വീണ്ടും യൂറോപ്പിലേക്ക്?; മൂന്ന് രാജ്യങ്ങളിൽ നിന്ന് ഓഫർ

എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ വീണ്ടും യൂറോപ്പിലേക്ക് പോകുന്നു എന്ന് റിപ്പോർട്ട്. മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്ന് ജിങ്കന് ഓഫറുകളെണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡെന്മാർക്ക്, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്നുള്ള ഓഫറുകളാണ് ജിങ്കൻ പരി​ഗണിക്കുന്നത്. ഇതോടൊപ്പം മൂന്ന് ഇന്ത്യൻ ക്ലബുകളും ഈ താരത്തിനായി രം​ഗത്തുണ്ട്. 2021 ഓഗസ്റ്റിൽ ക്രൊയേഷ്യൻ ഒന്നാം നിര ക്ലബായ എച്ച്എൻകെ സിബെനിക്കുമായി കരാറൊപ്പിട്ട ജിങ്കൻ ക്ലബിനായി അരങ്ങേറിയില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം വലഞ്ഞ താരം പിന്നീട് […]