India

അതിര്‍ത്തിയില്‍ വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക

കോവിഡ് വ്യാപനം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. നാളെ മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം. കേരളത്തില്‍ നിന്ന് ദക്ഷിണ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കാനാണ് ദക്ഷിണ ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക് […]

India National

കൂട്ട ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകാൻ നി​യ​മഭേ​ദ​ഗ​തി വരണം: കര്‍ണാടക ഹൈക്കോടതി

കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. വിചാരണക്കോടതി 2013 സെപ്റ്റംബറിലും 2017 ലും […]

India National

662 കോടി രൂപയുടെ അഴിമതി ആരോപണം; യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ്

അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. മുഖ്യമന്ത്രിക്കും കുടംബാംഗങ്ങൾക്കുമെതിരായി 662 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപെട്ടത്. ‘ബി ജെ.പിക്കോ മുഖ്യമന്ത്രിക്കോ ലജ്ജയുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണം, അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരാണ് കർണാകയിലെ ബി.ജെ.പി ഗവൺമെന്റ്’ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ബാംഗ്ലൂർ വികസന അതോറിറ്റി കോണ്ട്രാക്ടറുടെ കയ്യിൽ നിന്നും യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ […]

India National

എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആലോചന: കര്‍ണാടക മന്ത്രി

സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു ബെംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആലോചിക്കുന്നതായി കര്‍ണാടക ഗ്രാമവികസനകാര്യ മന്ത്രി കെ.എസ് ഈശ്വരപ്പ. എസ്.ഡി.പി.ഐ വളരെ നിസാരമായ സംഘടനയാണെന്നും അതിനെ നിരോധിക്കാന്‍ ആലോചിക്കുന്നതായുമാണ് കെ.എസ് ഈശ്വരപ്പ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആഗസ്റ്റ് 20ന് നടക്കുന്ന മന്ത്രസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ […]

India National

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു. ‘ എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലുംഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ‘ യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. ನನ್ನ ಕೊರೋನಾ ಪರೀಕ್ಷಾ ವರದಿಯಲ್ಲಿ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದ್ದು, ರೋಗಲಕ್ಷಣಗಳು […]

India National

ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. അതിൽ ബംഗളൂരുവിൽ മാത്രം 1,470 പുതിയ രോഗികളാണ് ഉള്ളത്. ആന്ധ്രയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6,051 പേർക്കാണ്. 49 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 102,349ഉം മരണം 1090ഉം ആയി. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,20,716 ആയി. 24 മണിക്കൂറിനിടെ 6993 പോസിറ്റീവ് കേസുകളും 77 […]

India National

കേരളത്തിലും കര്‍ണാടകയിലും ഐഎസ്‌ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് യുഎന്‍ റിപ്പോര്‍ട്ട്

കേരളത്തിലും കര്‍ണാടകയിലും ഐഎസ്ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ലോകത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാംഗ്്ന്‍സ് മോണിട്ടറിംഗ് ടീമിന്റെ റിപ്പോര്‍ട്ടിലാണ് ഇരുസംസ്ഥാനങ്ങളിലും ഐഎസ്‌ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം പരമര്‍ശിക്കുന്നത്. ഇന്ത്യന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേല്‍മന്ദ്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാനു കീഴിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വെയ്ദ പ്രവര്‍ത്തിക്കുന്നത്. ഒസാമ മഹ്മൂദ് ആണ് നിലവിലെ തലവന്‍. അസിം ഉമര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് […]

India National

ചികിത്സ നിഷേധിച്ചെന്ന്; കോവിഡ് രോഗിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു

ബംഗളൂരുവില്‍ നിന്ന് ഏകദേശം 500കിലോമീറ്റര്‍ അകെലയുള്ള ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം. കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു. ആംബുലന്‍സിന് തീയിടുകയും ചെയ്തു. ബംഗളൂരുവില്‍ നിന്ന് ഏകദേശം 500കിലോമീറ്റര്‍ അകലെയുള്ള ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം. ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി ചികിത്സ […]

India National

ലോക്ക്ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതായി യെദ്യൂരപ്പ

തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന്​ പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്​ൻമെന്റ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്, […]

India National

ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണെങ്കിലും അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ […]