ഹരിയാനയില്‍ പൊലീസ് ലാത്തിച്ചേര്‍ജിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. ഹരിയാനയിലെ കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ക്കെതിരെ ലാത്തിവീശിയത്. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ തലയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. കര്‍ണാലിലെ പൊലീസ് നടപടികള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണം […]