National

കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ബാർ അസോസിയേഷൻ പ്രസിഡൻറും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചതിനാണ് നടപടി. ബാർ അസോസിയേഷന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് രണ്ടിനാണ് ചീഫ് ജസ്റ്റിസും എസ്.സി.ബി.എ പ്രസിഡൻറ് വികാസ് സിങ്ങും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. മാർച്ച് ആറിന് ചേർന്ന ബാർ അസോസിയേഷൻ എക്‌സിക്യൂട്ടിവ് […]

National

‘കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ’; കപിൽ സിബൽ പാർട്ടിവിട്ടത് തിരിച്ചടിയല്ലെന്ന് കെ.സി വേണുഗോപാൽ

മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺ​ഗ്രസ് പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പാർട്ടിയിൽ നിന്ന് പോകുന്നു. ഈ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വേണു​ഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.(never blame kapilsibal for leaving congress says kc venugopal) കോൺഗ്രസിന് വിശാലമായ ഇടമുണ്ട്, ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് […]

National

കോൺ​ഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നില്ല. കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺ​ഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് […]

India National

കോണ്‍ഗ്രസ് ദുര്‍ബലമായെന്നുള്ളത് അംഗീകരിക്കണമെന്ന് കപില്‍ സിബല്‍

കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധിയിൽ വിമർശനമാവർത്തിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോണ്‍ഗ്രസ് ദുർബലമായെന്നുള്ളത് അംഗീകരിക്കണം. രാജ്യത്ത് ബി.ജെ.പിക്ക് ബദലില്ലാതായി. ഒന്നര വർഷമായി സ്ഥിരം അധ്യക്ഷൻ പോലുമില്ലാത്ത പാർട്ടി എങ്ങനെ പ്രവർത്തകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമെന്നും സിബൽ ചോദിച്ചു. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പഴക്കമുളള രാഷ്ട്രീയ പാർട്ടിയായ കോണ്‍ഗ്രസിന് ഒന്നര […]