National

‘രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം’; സോണിയ ഗാന്ധിയെ ആവശ്യമറിയിച്ച് നേതാക്കള്‍

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. അതേസമയം എഐസിസി നിരീക്ഷകന്‍ അജയ് മാക്കന് നേരെ […]

National

‘രാഹുൽ ​ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കും’; നെഹ്റു കുടുംബത്തിനായി സമ്മർദം ശക്തമായി മുതിർന്ന നേതാക്കൾ

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധിക്ക് വേണ്ടി സമ്മർദം ശക്തമാക്കി പാർട്ടിയിലെ മുതിർന്ന നേതാക്കൾ. അധ്യക്ഷ സ്ഥാനത്തേക്ക് രാ​ഹുൽ ​ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ ഭീഷണി. കമൽനാഥ് അടക്കമുള്ള നേതാക്കളാണ് കടുത്ത നിലപാട് സ്വീകരിച്ചത്.നെഹ്റു കുടുംബാംഗങ്ങൾ നേതൃത്വത്തിൽ ഇല്ലെങ്കിൽ അണികൾ നിരാശരാകുമെന്ന് ഈ നേതാക്കൾ നെഹ്റു കുടുംബത്തെ അറിയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ​ഗാന്ധി സ്വന്തം നിലപാട് പുനപരിശോധിക്കണമെന്നും കമൽനാഥ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ അധ്യക്ഷപദവി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ […]

India National

കമല്‍നാഥിന്റെ താര പ്രചാരക പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമൽനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കമല്‍നാഥിന്റെ താരപ്രചാരക പദവി കമീഷൻ റദ്ദാക്കി. മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനെ മാഫിയ എന്നു പരാമര്‍ശിച്ചതുള്‍പ്പെടയുള്ളതിനാണ് നടപടി. കമൽനാഥ് ഇനി പ്രചാരണത്തിനെത്തുമ്പോൾ മുഴുവൻ ചെലവും മണ്ഡലത്തിലെ സ്ഥാനാർത്ഥി വഹിക്കേണ്ടി വരും. ബിജെപി സ്ഥാനാർഥി ഇമർത്തി ദേവിക്കെതിരെ കമല്‍നാഥ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു. മധ്യപ്രദേശില്‍ അടുത്തയാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചട്ടലംഘനം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കടുത്ത നടപടി […]

India

‘എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു; ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു’-കമല്‍നാഥ്

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്. ഭരണക്ഷിയായ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി കമൽനാഥ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും അവരെ മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു. അവര്‍ നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു ‘ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി തങ്ങളെ സമീപിച്ചിരുന്നുവെന്ന് […]