Entertainment

‘ഇന്ത്യൻ 2 ദൃശ്യങ്ങൾ ഇഷ്ടപ്പെട്ടു’; ശങ്കറിന് ആഡംബരവാച്ച് സമ്മാനിച്ച് കമൽഹാസൻ

ഇന്ത്യൻ 2 ചിത്രത്തിന്റെ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ട് കമൽഹാസൻ.ചിത്രത്തിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ട കമൽ സംവിധായകൻ ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നൽകി. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം ഒരു കുറിപ്പും കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ കമൽഹാസൻ അഭിനയിക്കേണ്ട ഭാഗങ്ങൾ പൂർത്തീകരിച്ചതായിട്ടാണ് റിപ്പോർട്ട്. ഇന്ത്യൻ 2 ൻറെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ഷങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഷങ്കറിൻറെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടമാണിത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടണം എന്നുമാണ് കമൽഹാസൻ […]

Entertainment

‘കമല്‍ഹാസന്‍ ആറ് സിനിമാ പ്ലോട്ടുകള്‍ പറഞ്ഞു’; എന്‍റെ ബുക്കില്‍ എല്ലാം കുറിച്ചു; അല്‍ഫോണ്‍സ് പുത്രന്‍

കമല്‍ഹാസനെ ആദ്യമായി നേരിൽ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തില്‍ നിന്നും അഞ്ച്, ആറ് സിനിമാ പ്ലോട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയെന്നും അൽഫോൻസ് ട്വിറ്ററിൽ കുറിച്ചു. കമല്‍ഹാസനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ”സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലക നായകന്‍ കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നേരില്‍ കണ്ടു. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന്‍റെ 5- 6 […]

India National

വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് കമല്‍ ഹാസന്‍; കയ്യടിച്ച് ശശി തരൂര്‍, വിലയിടരുതെന്ന് കങ്കണ

തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്‍റെ പ്രഖ്യാപനത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപിയും എതിര്‍ത്ത് നടി കങ്കണ റണാവത്തും. വീട്ടമ്മമാരുടെ സേവനത്തിന് വിലയിടരുതെന്നാണ് കങ്കണയുടെ പ്രതികരണം. വീട്ടമ്മമാരുടെ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതിനാലാണ് കമലിന്‍റെ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതെന്നാണ് ശശി തരൂരിന്‍റെ മറുപടി. ‘സ്നേഹം കൊണ്ടുള്ള ലൈംഗികതക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള അവകാശത്തിന് വിലയിടരുത്. എല്ലാം വെറും കച്ചവടമായി കാണരുത്. പൂര്‍ണമായി […]

India National

തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന് കമൽഹാസൻ

തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തില്‍ വന്നാൽ വീട്ടമ്മമാര്‍ക്ക് ശമ്പളം നൽകുമെന്ന് വ്യക്തമാക്കി കമൽഹാസൻ. വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കപ്പെടുന്നതോടെ അവരുടെ ജോലിക്ക് ആദരം ലഭിക്കുമെന്ന് കമൽഹാസൻ പറഞ്ഞു. കാഞ്ചീപുരത്തുവച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കിയ വാ​ഗ്ദാനങ്ങൾ ഉൾപ്പെട്ട പത്രികയിലാണ് ഇക്കാര്യങ്ങളുള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എല്ലാ വീടുകളിലും അതിവേ​ഗ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും കമൽഹാസൻ പറഞ്ഞു. ഇന്റര്‍നെറ്റ് അടിസ്ഥാന മനുഷ്യാവകാശമായി മാറുന്നതോടെ സമൂഹത്തില്‍ വലിയ […]