SCIENCE

ആകാശം സ്വപ്‌നം കണ്ട കല്‍പന നക്ഷത്രം; ബഹിരാകാശ ദുരന്തത്തിന്റെ ഓർമകൾക്ക് 21 വയസ്

ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശ സഞ്ചാരിയായ കൽപന ചൗള ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. നാൽപതാം വയസ്സിൽ ബഹിരാകാശപേടകം കത്തിയമർന്ന് കൽപന കൊല്ലപ്പെട്ടെങ്കിലും ഹരിയാനയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച പെൺകുട്ടിക്ക് ആകാശത്തോളം സ്വപ്‌നങ്ങൾ കാണാനാകുമെന്നും അവ യാഥാർത്ഥ്യമാക്കാനാകുമെന്നും കൽപന തെളിയിച്ചു. അതിരുകളില്ലാത്ത ആകാശത്തിനുമപ്പുറം സ്വപ്‌നങ്ങൾ കണ്ടു ആ ഇന്ത്യൻ യുവതി. രണ്ടു വട്ടം നാസയുടെ ദൗത്യത്തിൽ പങ്കാളിയായ ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശസഞ്ചാരിയായി അവർ മാറി. 2003 ഫെബ്രുവരി ഒന്നിന് നാസയുടെ സ്‌പേസ് ഷട്ടിലായ കൊളംബിയ ടെക്‌സാസിലെ […]