ജ്യൂഡ് ആന്റണിയും ആന്റണി വർഗീസും തമ്മിലെ തർക്കത്തിന് പിന്നാലെ വിഷയത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രതികരിച്ച് പെപ്പെയുടെ ഭാര്യ അനീഷ രംഗത്ത്. പെപ്പെയോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അനീഷ കുറിപ്പ് പങ്കുവെച്ചത്. ”ആർക്കും എന്തും പറയാം. പക്ഷേ, പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയിൽ ഉള്ള പല മെസേജുകളും കമന്റുകളും കണ്ടിട്ടും ഞാനും എൻറെ ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു […]
Tag: jude antony joseph
‘അതിന് എന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്’; ആന്റണി പെപ്പെയുടെ സഹോദരി
സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നടന്‍ ആന്റണി പെപ്പെ മറുപടി പറഞ്ഞതിന് പിന്നാലെ വിവാദത്തോട് പ്രതികരിച്ച് ആന്റണിയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിന് തന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നുമാണ് ആന്റണിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ അഞ്ജലി കുറിച്ചത്. കല്യാണ ദിവസം ആന്റണി പെപ്പെയോടൊപ്പം എടുത്ത ചിത്രം കൂടി പങ്കുവച്ചായിരുന്നു അഞ്ജലിയുടെ പ്രതികരണം. അഞ്ജലിയുടെ […]
പെങ്ങളുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞത് വേദനിപ്പിച്ചു, വാങ്ങിയ പണം തിരികെ നൽകി; ആന്റണി പെപ്പെ
വ്യക്തിപരമായ അഭിപ്രായം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് നടൻ ആന്റണി പെപ്പെ. ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി വർഗീസ്. തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. ജൂഡിന് തന്നെക്കുറിച്ച് എന്തും എവിടെയും പറയാം. അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമർശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവർക്കു പുറത്തിറങ്ങാൻ […]