മാധ്യമപ്രവർത്തക റാണ അയ്യൂബിൻ്റെ 1.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം സമ്പാദിച്ചെന്നാണ് റാണയ്‌ക്കെതിരായ ആരോപണം. പരാതിയെ തുടർന്ന് ഉത്തർപ്രദേശ് ഗാസിയാബാദിലെ ഇന്ദിരാപുരം പൊലീസ് കേസെടുത്തിരുന്നു. വികാസ് സാംകൃത്യായൻ എന്നയാൾ 2021 ഓഗസ്റ്റ് 28-ന് നൽകിയ പരാതിയിലാണ് എഫ്‌ഐആർ ചുമത്തിയത്. ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ “കെറ്റോ” വഴി മൂന്ന് കാമ്പെയ്‌നുകളിലായി അയ്യൂബ് കോടികൾ സമാഹരിച്ചതായി എഫ്‌ഐആറിൽ പറയുന്നു. 2020 ഏപ്രിൽ-മെയ് മാസങ്ങളിൽ ചേരി നിവാസികൾക്കും കർഷകർക്കും […]