കഴിഞ്ഞ വർഷം കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നിരവധി ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും വൈറസ് ബാധിച്ചു ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടർന്നായിരുന്നു കേന്ദ്ര സർക്കാർ വാക്‌സിനേഷൻ പരിപാടികൾക്കു തുടക്കമിട്ടത്. അതിൽ രണ്ടു വിഭാഗത്തിനും മുൻഗണന നൽകുകയും ചെയ്തു. എന്നാൽ, മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇരുവിഭാഗത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്ന മാധ്യമപ്രവർത്തകർക്ക് അത്തരമൊരു ഭാഗ്യമുണ്ടായിരുന്നില്ല. അതിന്റെ പ്രത്യാഘാതം മാധ്യമമേഖലയിൽ കാണുകയും ചെയ്തു. കോവിഡ് ബാധിച്ച് 300ഓളം മാധ്യമപ്രവർത്തകർ രാജ്യത്ത് മരണത്തിനു കീഴടങ്ങിയെന്നാണു പുതിയ റിപ്പോർട്ട് പറയുന്നത്. മുതിർന്ന മാധ്യമപ്രവർത്തകർ മുതൽ ഗ്രാമീണ പ്രദേശങ്ങളിലടക്കം വൈറസ് […]