സിന്ധു നദീതട സംസ്കാര കാലത്തെ ജനത കന്നുകാലി മാംസം ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു എന്ന തെളിവുമായി പുതിയ പഠനം. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സെറാമിക്ക് പാത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. “ജേർണൽ ഓഫ് ആർക്കിയോളജിക്കൾ സ്റ്റഡീസി”ല്‍ പുതിയ പഠനത്തെ സംബന്ധിച്ചുള്ള ലേഖനമുണ്ട്. അക്കാലത്തെ മൺപാത്രങ്ങളെ വിശദമായി പരിശോധിച്ച് അതിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കണ്ടെത്തിയതിനു ശേഷമാണ് സിന്ധു നദിതട സംസ്കാരത്തിൽ ബീഫ് ഉപയോഗിച്ചതായി കണ്ടെത്തിയത്. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പി.എച്ച്.ഡിയുടെ ഭാഗമായി […]