Entertainment

‘ജോസഫ്’ തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി; ഗൂഢാലോചനയെന്ന് നടൻ

ജോസഫ്’ തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ‘ശേഖർ’ എന്ന് പേര് നൽകിയ ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതി അറിയിച്ചിരിക്കുന്നതെന്ന് നടൻ രാജശേഖർ പറഞ്ഞു. മലയാളത്തിൽ ജോജു ജോർജ് നായകനായി എത്തിയ ചിത്രമാണ് ‘ജോസഫ്’. എല്ലാ പ്രദർശനങ്ങളും നിർത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖർ രംഗത്തെത്തിയത്. എനിക്കും എന്റെ കുടുംബത്തിനും […]