India National

വാഗ്ദാനങ്ങള്‍ ബാക്കി; തൊഴിലില്ലായ്മ പുതിയ ഉയരത്തില്‍

ന്യൂഡല്‍ഹി: 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. 2019ലെ ഒക്ടോബര്‍-ഡിസംബറിലെ 7.9 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ധിച്ചത്. 2019ല്‍ സമാന പാദത്തില്‍ 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം കേന്ദ്ര സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ജനുവരി-മാര്‍ച്ചില്‍ 15-29 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലെ നഗര തൊഴിലില്ലായ്മ 21.1 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബറില്‍ 19.2 ശതമാനവും. കോവിഡ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കൂട്ട […]