India National

വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകും: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് കേന്ദ്രം

സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നീറ്റ്, ജെഇഇ പരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. തുടർന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കൽ ബാധിക്കും. കണ്ടെയ്ൻമെന്‍റ് സോണിലുള്ള വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് […]

India National

പരീക്ഷ നടത്താൻ രക്ഷിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ട്; കോവിഡ് കാലത്ത് ജെ.ഇ.ഇ, നീറ്റ് പരീക്ഷ നടത്തുന്നതിനെ ന്യായീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

എന്തുകൊണ്ടാണ് ജെഇഇയെയും നീറ്റും നടത്താത്തതെന്ന് ചോദിച്ച് മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരന്തരമായ സമ്മർദ്ദമുണ്ട് കോവിഡ് 19 മഹാമാരിക്കിടെ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കായുള്ള അഖിലേന്ത്യാ പരീക്ഷകൾ നടത്താനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ന്യായീകരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് പരീക്ഷയും (ജെഇഇ) മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റും (നീറ്റ്) അടുത്ത മാസം നടക്കും. എന്തുകൊണ്ടാണ് ജെഇഇയെയും നീറ്റും നടത്താത്തതെന്ന് ചോദിച്ച് മാതാപിതാക്കളിൽ […]

India National

എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ശരീര പരിശോധന ഇല്ല; കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം

ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ പ്രത്യേകം മുറികളിലായിരിക്കും പരീക്ഷയ്ക്ക് ഇരുത്തുക. അടുത്ത മാസം നടക്കുന്ന എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് (NEET, JEE) സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. കോവിഡില്ലെന്ന് വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ആരോഗ്യരേഖ ഹാജരാക്കണം. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ശരീരപരിശോധന ഉണ്ടാകില്ല . അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണം. തിരക്ക് ഒഴിവാക്കാൻ പരീക്ഷ ഹാളിലേക്ക് എത്താൻ വിദ്യാര്‍ഥികള്‍ക്ക് സമയം അനുവദിക്കും. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ പ്രത്യേകം മുറികളിലായിരിക്കും […]

India National

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സുപ്രീംകോടതി

സെപ്റ്റംബറില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബെഞ്ച് ഹര്‍ജി തളളിയത്. കോ​വി​ഡ് പ്ര​തി​സ​ന്ധി ചി​ല​പ്പോ​ള്‍ ഒ​രു വ​ര്‍​ഷം വ​രെ തൂ​ട​ര്‍​ന്നേ​ക്കാ​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു​വ​രെ കാ​ത്തി​രി​ക്കാ​നാ​ണോ ഹ​ര്‍​ജി​ക്കാ​രു​ടെ തീ​രു​മാ​ന​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ചോ​ദി​ച്ചു. പ​രീ​ക്ഷ മാ​റ്റി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും […]