National

രാജിക്ക് പിന്നാലെ ബിഹാറിൽ ഇന്ന് വീണ്ടും നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ; ആർജെഡി പിന്തുണയോടെ മുഖ്യമന്ത്രിയാകും

എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ ഇന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2.30നാണ് സത്യപ്രതിജ്ഞ നടക്കുക. ആർജെഡിയുടേയും കോൺ​ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സർക്കാർ രൂപീകരണം നടക്കുക. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും ആര്‍ജെഡിക്ക് നല്‍കാനാണ് ധാരണയായത്. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. 164 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറിന്റെ അവകാശവാദം.കോണ്‍ഗ്രസും പുതിയ സര്‍ക്കാരിന്റെ ഭാഗമാകും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് […]

India

ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു

ബിഹാർ തെരഞ്ഞെടുപ്പിൽ ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോൽപ്പിച്ചത് ആർജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് കൊവിഡാണെന്നും ജെഡിയു വക്താവ് കെ.സി ത്യാഗി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ത്യാഗിയുടെ പ്രതികരണം. ആർജെഡിക്കെതിരെ വിമർശം ഉന്നയിച്ചായിരുന്നു ത്യാഗിയുടെ പ്രതികരണം. വലിയ തരത്തിലുള്ള ഒരു വികസനവും ആർജെഡി ബിഹാറിൽ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് തങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്നും ത്യാഗി പറഞ്ഞു. ത്യാഗിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബിഹാറിൽ ജെഡിയു […]

National

ഇനി മത്സരിക്കില്ല, ഇതെന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് -നിതീഷ് കുമാർ

രാഷ്ട്രീയ രംഗത്തു നിന്ന് ഈ തെരഞ്ഞെടുപ്പോടെ വിരമിക്കുകയാണെന്ന് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ഇനി മത്സരിക്കാനില്ലെന്നും ഈ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനത്തേത് ആയിരിക്കുമെന്നും പൂര്‍ണിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് നിതീഷിന്റെ പ്രഖ്യാപനം. ‘ഇന്ന് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കും’നിതീഷ് കുമാർ റാലിയ്ക്കിടെ പറഞ്ഞു നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുക, 10ന് […]

India National

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം; ബിജെപി സഖ്യകക്ഷികള്‍ സമ്മര്‍ദത്തില്‍

ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത് വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് […]