India

‘ജയലളിതയുടെ മരണത്തില്‍ ദുരൂഹത’; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി കെ ശശികല ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം നടന്നത് നിലവില്‍ പറയുന്ന ദിവസമല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു.  2012ലെ ജനറല്‍ ബോഡി യോഗത്തില്‍ വി കെ ശശികലയുമായി യാതൊരു വിധത്തിലുള്ള ബന്ധവും സ്ഥാപിക്കരുതെന്ന നിര്‍ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയലളിത നല്‍കിയിരുന്നു. അതിന് ശേഷം ഒരു കത്ത് നല്‍കിക്കൊണ്ടാണ് ജയലളിതയുടെ വസതിയായ പൊയസ് […]

Entertainment

ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ‘തലൈവി’ ചിത്രവുമായി കങ്കണ

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ചരമദിനത്തില്‍ പുരട്ചി തലൈവിയെ ഓര്‍ക്കുകയാണ് തലൈവിയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഏതാനും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് നായികയായ കങ്കണ റണൌട്ട്. വെള്ളയില്‍ കറുപ്പും ചുവപ്പും ബോര്‍ഡറോട് കൂടിയ ജയലളിതയുടെ ട്രേഡ് മാര്‍ക്ക് സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ” ജയാമ്മയുടെ ചരമവാര്‍ഷികത്തില്‍ തലൈവി-ദ റെവല്യൂണറി ലീഡറിലെ ഏതാനും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. പ്രത്യേകിച്ചും ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ സൂപ്പര്‍ മാനെപ്പോലെ പ്രവര്‍ത്തിച്ച വിജയ് […]