Sports

ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര അച്ഛനായി, മകന്റെ പേര് ‘അംഗദ്’

ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര അച്ഛനായി. ഇന്ന് രാവിലെയാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. അംഗദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്.  സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് തങ്ങൾ മാതാപിതാക്കളായ കാര്യം താരം അറിയിച്ചത്. കുഞ്ഞിനെ വരവേൽക്കുന്നതിനായി താരം ഇന്നലെ ശ്രീലങ്കയിൽ നിന്ന് മുംബൈയിലേയ്‌ക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരായ ഇന്നത്തെ മത്സരത്തിൽ ബുമ്രയ്‌ക്ക് പകരം ഷമിയെ ടീമിലേയ്‌ക്ക് ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയ്‌ക്ക് സൂപ്പർ ഫോറിലേയ്‌ക്ക് കടക്കാനായാൽ ബുമ്ര വീണ്ടും ടീമിനൊപ്പം ചേരും.നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അയർലൻഡ് പര്യടനത്തിലൂടെ ബുമ്ര […]

Cricket Sports

ബുംറയുടെ ശസ്ത്രക്രിയ വിജയകരം; 6 മാസത്തിനുള്ളിൽ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷോട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ ഫോർടെ ഓർത്തോപീഡിക്സ് ഹോസ്പിറ്റലിലെ ഡോക്ടറാണ് റൊവാൻ ഷോട്ടൻ. 6 മാസത്തിനുള്ളിൽ ബുംറ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ബുംറ ഏകദിന ലോകകപ്പിൽ കളിച്ചേക്കും. കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് […]

Cricket

ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക. (bumrah injry ipl wtc) അതേസമയം, ഓസ്ട്രേലിയക്കെതിരായ ബോർഡർ […]

India Sports

‘ടി20 ലോകകപ്പിൽ സ്കൈ എക്‌സ് ഫാക്‌ടറായി മാറും’: സൂര്യകുമാറിനെ പ്രശംസിച്ച് രോഹിത് ശർമ്മ

പരുക്കേറ്റ താരങ്ങളുടെ അഭാവം നികത്താനുള്ള കരുത്ത് ടീമിനുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം മറികടക്കാനുള്ള താരങ്ങൾ ഇന്ത്യയ്ക്കുണ്ട്. സൂര്യകുമാർ യാദവ് ടി20 ലോകകപ്പിലെ എക്‌സ്-ഫാക്‌ടറായി മാറുമെന്നും രോഹിത്. മിഷൻ ടി20 ലോകകപ്പിനായി ടീം ഇന്ത്യ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ്. ഒക്ടോബർ 23ന് മെൽബണിൽ പാകിസ്താനെതിരെയാണ് ആദ്യ മത്സരം. ‘പരുക്കുകൾ കളിയുടെ ഭാഗമാണ്. ഇത്രയും മത്സരങ്ങൾ കളിച്ചാൽ പരുക്കുകൾ സംഭവിക്കും. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ ശ്രദ്ധ […]

Cricket

“ലോകത്ത് ജസ്പ്രീത് ബുംറയ്ക്ക് പകരം വയ്ക്കാനൊന്നുമില്ല”: ഷെയ്ൻ വാട്‌സൺ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ. 41 കാരനായ വാട്‌സൺ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇതിനിടെ ലോകകപ്പിലെ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. വിരാട് കോലിയുടെ ഫോമിനെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടും അദ്ദേഹം ദേശീയ മാധ്യമത്തോട് പങ്കുവച്ചു. “ജസ്പ്രീത് ബുംറ പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ, ടീം ഇന്ത്യയുടെ ജയം കൂടുതൽ ദുഷ്കരമാക്കും. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു […]

Cricket

വിൻഡീസിനെതിരായ ടി-20യിൽ കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും. അഞ്ച് ടി-20കളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. മൂന്ന് ഏകദിനങ്ങളും പര്യടനത്തിലുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നായകൻ രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ശിഖർ […]

Cricket Sports

അന്ന് യുവരാജ് ഇന്ന് ബുംറ, കണ്ടകശനി മാറാതെ ബ്രോഡ്; ഒരോവറിൽ നൽകിയത് 35 റൺസ്

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ലോക റെക്കോർഡ് ബാറ്റിങ്ങുമായി ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 5 ഫോറും 2 സിക്‌സും സഹിതം 35 റൺസാണ് ബുംറ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടും ബ്രോഡിന് ലഭിച്ചു. നേരത്തെ 28 റൺസായിരുന്നു ഒരു ടെസ്റ്റ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ മുൻ റെക്കോർഡ്. ഇന്നിംഗ്‌സിന്റെ 84-ാം ഓവറിലാണ് ഇതെല്ലാം സംഭവിച്ചത്. പത്താം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ജസ്പ്രീത് […]