ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്. ഇന്ന് പുലർച്ചെ മുൻജെ മാർഗ് മേഖലയിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു.
Tag: Jammu Kashmir
ജമ്മു പൊലീസ് പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി
ജമ്മുവിലെ പൊലീസ് പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. 500 ഗ്രാം വീതം ഭാരമുള്ള രണ്ട് സ്‌ഫോടക ഉപകരണങ്ങളാണ് കറുത്ത നിറമുള്ള ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയത്. സത്വാരി ഏരിയയിലെ ഫാലിയൻ മണ്ഡൽ പോസ്റ്റിന് സമീപമാണ് ഇവ സൂക്ഷിച്ചിരുന്നത്. ബോംബ് സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പൊലീസ് അറിയിച്ചു. പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് ബാക്ക്പാക്ക് കണ്ടെത്തുന്നത്. തുടർന്ന് പ്രദേശം വളയുകയും, ബോംബ് ഡിസ്പോസൽ സ്ക്വാഡിനെ വിളിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ക്വാഡ് ടൈമറുകൾക്കൊപ്പം രണ്ട് സ്ഫോടകവസ്തുക്കൾ (ഐഇഡി) കണ്ടെത്തി. […]
നുഴഞ്ഞുകയറ്റ ശ്രമം; ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്. പൊലീസില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയിലായിരുന്നു സൈന്യം. മച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും സൈന്യവും സംയുക്തമായി ആക്രമണം നടത്തുകയായിരുന്നു.റൈഫിളുകളും ബുള്ളറ്റുകളും ഗ്രനേഡുകളും പിസ്റ്റളുകളും പാകിസ്താന്‍ കറന്‍സികളും ഭീകരരുടെ കൈവശം നിന്ന് സൈന്യം പിടിച്ചെടുത്തു.
ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; രണ്ട് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ. സോപോർ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സോപോർ പട്ടണത്തിലെ ബൊമൈ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും, ഇരുവരും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ജമ്മു പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഒരു സാധാരണക്കാരന് പരുക്കേറ്റതായും പൊലീസ് കൂട്ടിച്ചേർത്തു.
5 ദിവസത്തിനിടെ 12 ഭൂചലനങ്ങള്‍; ജമ്മുകശ്മീരില്‍ മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍
ജമ്മുകശ്മീരില്‍ അഞ്ച് ദിവസത്തിനിടെ ഉണ്ടായത് 12 ഭൂചലനങ്ങളെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 2.9 രേഖപ്പെടുത്തി. രാവിലെ 4.32 ഓടെയാണ് ഭൂചലനമുണ്ടായത്. ജമ്മു ഡിവിഷനിലെ ഭാദേര്‍വ പട്ടണത്തില്‍ നിന്ന് 26 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജമ്മു ഡിവിഷനിലെ റിയാസി, ഉധംപൂര്‍, ഡോഡ, റംബാന്‍, കിഷ്ത്വാര്‍ ജില്ലകളിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഈ ചെറിയ ഭൂചലനങ്ങള്‍ വലിയ ഭൂകമ്പത്തിന്റെ മുന്നോടിയായേക്കാമെന്ന് പ്രാദേശിക ഭൗമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് […]
ഗുലാം നബി പാർട്ടി വിട്ടതിന് പിന്നാലെ ജമ്മു കോൺഗ്രസിൽ കൂട്ടരാജി
മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ ജമ്മു കശ്മീർ കോൺഗ്രസിൽ കൂട്ട രാജി. ആസാദിനെ പിന്തുണച്ച് 5 നേതാക്കൾ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ജമ്മു കശ്മീർ മുൻ എംഎൽഎമാരായ ജി.എം സറൂരി, ഹാജി അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നിവരാണ് രാജിവച്ചത്. ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ […]
ജമ്മുകശ്മീരില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് ജവാന്മാര്‍ മരിച്ചു
ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്. ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജമ്മു കശ്മീരിൽ ഭീകരാക്രമണം; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരാക്രമണം. ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ 19 കാരൻ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്. കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാമ്പിൽ ചാവേറാക്രമണം നടന്നിരുന്നു. മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. […]
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരുക്ക്
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ബാരാമുള്ള ജില്ലയിലെ കരേരി പ്രദേശത്തെ വാണിഗം ബാലയിൽ, ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാസേന, സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇരുഭാഗത്തു നിന്നും വെടിവെപ്പ് നടക്കുന്നതായാണ് വിവരം.
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥാരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. സ്ഥലത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ ഗ്രൂപ്പിലുള്ളവരാണെന്ന് വ്യക്തമല്ല.