ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്. ഗരോള്‍ വനമേഖലയിലെ ഒളിത്താവളങ്ങളില്‍ കഴിയുന്ന ഭീകരരെ പിടികൂടുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തിനാണ് സംയുക്ത സേന ശ്രമിക്കുന്നത്. സംയുക്ത സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നലെ 5 ആം ദിവസവും ഗാറോള്‍ വന മേഖല കേന്ദ്രീകരിച്ചായിരുന്നു. ഭീകരര്‍ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി സംയുക്ത സേന എറെ കരുതലോടെ ആണ് പരിശ്രമിക്കുന്നത്. കൂടുതല്‍ ഗ്രാമങ്ങളില്‍ സുരക്ഷാ സവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് കാട്ടിലെ നിരീക്ഷണം. ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 2 കരസേനാ […]
Tag: Jammu Kashmir
ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജില്ലയിലെ ദിഗ്വാർ ഉപമേഖലയിലെ നിയന്ത്രണരേഖയിൽ രണ്ടിലധികം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ഭീകരരുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. സ്ഥലത്ത് തെരച്ചിൽ നടക്കുകയാണ്. മൂന്ന് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക […]
അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി
ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി ഇന്ത്യ. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും യോഗങ്ങൾ പ്രഖ്യാപിച്ചത് പോലെ അവിടെ നടക്കുമെന്നും ഇന്ത്യ പറഞ്ഞു. ടൂറിസത്തെക്കുറിച്ചുള്ള ജി – 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ ആണ് പരിപാടിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം. (arunachal jammu kashmir g20) അരുണാചൽ പ്രദേശിലെ […]
പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, 2 ജവാന്മാർക്ക് പരുക്ക്
ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. പദ്ഗംപുര മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റു, ഇവർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞതോടെ […]
ജോഷിമഠിന് ശേഷം കാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകളിൽ വിള്ളൽ
ഇന്ത്യയിൽ വീണ്ടും ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം. ഉത്തരാഖണ്ഡ് ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്. പലയിടങ്ങളിലും വീടുകളിൽ വിള്ളലുകളും കണ്ടെത്തി. ഏതിലെങ്കിലും ഭൗമ പ്രതിഭാസത്തിന്റെ ഭാഗമാണോ അല്ലെങ്കിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാണോ ഈ സംഭവം നടക്കുന്നത് എന്നതിൽ സ്ഥിരീകരണമില്ല. നിരവധി വീടുകളുടെ ചുവരിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ജോഷിമഠിന് സമാനമായി ഭൂമിയിൽ വിള്ളലുകൾ രൂപം കൊണ്ടിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ജില്ലാ […]
ജമ്മു ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാകിസ്താനെന്ന് വിവരം
ജമ്മു ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാകിസ്താനെന്ന് വിവരം. ഇന്ന് ജമ്മുവിൽ നിന്ന് പിടികൂടിയ ഭീകരവാദികളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം ടെലിഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്ന് 9 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് മൂന്ന് പേരെപ്പറ്റി സൂചന ലഭിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ആളുകൾ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാൻ ഉണ്ട്. അന്വേഷണം തുടരുകയാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ മൂന്ന് പേരെ സംബന്ധിച്ച് ഭീകരവാദ […]
ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന; നാല് പേർ അറസ്റ്റിൽ
ജമ്മു കാശ്മീരിൽ അവന്തിപ്പോരയിൽ ഭീകരവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തു. Security forces bust terrorist hideout in Jammu and Kashmir കഴിഞ്ഞ കുറച്ച നാളുകളായി അതിർത്തിയിൽ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റ മറവിൽ ഭീകരർ അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറുന്ന സാഹചര്യമുണ്ട്. കനത്ത മഞ്ഞിനിടയിൽ കാഴ്ചകൾക്ക് വ്യക്തത കുറവായിരിക്കും എന്ന വസ്തുത മുൻനിർത്തി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നുഴഞ്ഞു കയറ്റത്തിന് […]
ജമ്മുകശ്മീരിലെ ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ പ്രശ്‌നമുള്ള മേഖലകളില്‍ പകരം കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചല്‍ അതിര്‍ത്തിയിലെത്തും. യാത്ര സുരക്ഷിതമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. 25ന് രാഹുല്‍ ഗാന്ധി ബനിഹാലില്‍ പതാക ഉയര്‍ത്തും. 27ന് ശ്രീനഗറിലെത്തും. […]
കൊക്കയിലേക്ക് വാഹനം മറിഞ്ഞു; ജമ്മു കശ്‌മീരിൽ മൂന്ന് സൈനികർക്ക് വീരമൃത്യു
ജമ്മു കശ്മിരിലെ കുപ്‌വാരയിലുണ്ടായ അപകടത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മലയിടുക്കിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിയുകയായിരുന്നു. മേഖലയിൽ പതിവ് പരിശോധനകൾ നടത്തവെയായിരുന്നു അപകടം. കൊടുംത ണുപ്പ് അവഗണിച്ചും തെരച്ചിൽ നടത്തുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. മഞ്ഞ് നിറഞ്ഞ റോഡിലൂടെ വരുകയായിരുന്ന വാഹനം നിയന്ത്രണം നഷ്‌ടമായി വലിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. സൈനികവാഹനവുമായുള്ള ആശയ വിനിമയം നിലച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടം സ്ഥിരീകരിയ്ക്കുകയായിരുന്നു. മരണമടഞ്ഞ സൈനികരുടെ […]
ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം; ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിൽ വീണ്ടും സ്ഫോടനം. അപ്പർ ഡംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരുക്കുണ്ട്. ഇന്നലെയാണ് ഡംഗ്രിയിൽ ആദ്യത്തെ ആക്രമണം നടന്നത്. […]