ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്നിടത്ത് ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. മൂന്നിടത്തും ആക്രമണത്തിനിരയായത് പ്രദേശവാസികളാണ്. ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്. തുടരെയുള്ള ഭീകരാക്രമണത്തിൽ ജമ്മുകശ്‍മീരിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്ത്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ ഏഴ് മണി വരെയായിരുന്നു ഭീകരാക്രമണങ്ങൾ ഉണ്ടായത്. ശ്രീനഗറിലും ബന്ദിപോരയിലുമാണ് അക്രമണങ്ങൾ ഉണ്ടായത്. ആദ്യ രണ്ട് […]
Tag: JAMMU AND KASHMIR
കശ്മീരില്‍ ഭീകരാക്രമണം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബി.ജെ.പി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയും വൈ കെ പോറ സ്വദേശിയുമായ ഗുലാം അഹ്‌മദ് യാറ്റൂവിന്‍റെ മകന്‍ ഫിദാ ഹുസയ്ന്‍ യാത്തൂ, പ്രവര്‍ത്തകരായ സോഫത്ത് ദേവ്സര്‍ നിവാസി ഉമര്‍ റാഷിദ് ബേയ്ഗ്, വൈകെ പോറ നിവാസി ഉമര്‍ റംസാന്‍ ഹാജം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ ഇവരെ […]
കശ്മീരിന്‍റെ പ്രത്യേക പതാക നിങ്ങൾ പുന:സ്ഥാപിക്കുന്നത് വരെ ഇന്ത്യൻ പതാക ഉയർത്തില്ല-മെഹബൂബ മുഫ്തി
‘ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല’ ഭരണഘടനാനുസൃതമായി ലഭിച്ച അവകാശങ്ങളെ കൊള്ളയടിക്കുകയാണ് ജമ്മു–കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കുക വഴി കേന്ദ്ര സർക്കാർ ചെയ്തതെന്ന് പി.ഡി പി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. 370ാം വകുപ്പിന്റെ പുനഃസ്ഥാപനം മാത്രമല്ല, കശ്മീർ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് തന്റെ ലക്ഷ്യമെന്നും കശ്മീരിന്റെ പ്രത്യേക പതാക പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ […]
”പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരണം”- മോദി
പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് മോദി. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ആർട്ടിക്കിൾ 370 റദ്ദാക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ഇവര്‍ ഭരണത്തിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നാണ് പറയുന്നതെന്നും മോദി പറഞ്ഞു. ‘ഇങ്ങനെയൊരു പരാമർശം നടത്തി ബീഹാറിൽ വോട്ട് ചോദിക്കാൻ അവർക്ക് ധൈര്യമുണ്ടെന്നോ? ഇത് ബീഹാറികൾക്കൊരു അപമാനമല്ലേ? രാജ്യത്തെ സംരക്ഷിക്കാൻ മക്കളെ അതിർത്തിയിൽ അയക്കുന്ന സംസ്ഥാനത്തിന് അപമാനമല്ലേ?’ മോദി പറഞ്ഞു. നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പി സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ രാമക്ഷേത്രത്തിൽ ദർശനത്തിന് […]
ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; ഒരു ജവാന് വീരമൃത്യു
ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ബാരാമുള്ള സെക്ടറിൽ നടന്ന വെടിവയ്പ്പിൽ ഒരു ജവാന് വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ സിപോയ് രോഹിൻ കുമാറാണ് വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ബുധനാഴ്ച പാകിസ്താൻ നടത്തിയ വെടിവയ്പ്പിൽ ഒരു ജവാന് ജീവൻ നഷ്ടമായിരുന്നു. പുഞ്ച്, രജൗരി എന്നിവിടങ്ങളിൽ നടന്ന വെടിവയ്പ്പിൽ 2 മാസത്തിനിടെ 7 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ വർഷം 2700 ലധികം വെടിനിർത്തൽ കരാർ […]