India

ജമ്മുവിൽ ആറ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ വ്യത്യസ്‍ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരിൽ രണ്ട് പാക്കിസ്ഥാൻ ഭീകരർ ഉണ്ടായിരുന്നതായി ജമ്മു സോൺ പൊലീസ് അറിയിച്ചു. അനന്ത്‌നാഗിലും കുൽഗ്രാമിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്‌നാഗിലെ നൗഗാം മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

India

ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു വൈശാഖിന്റെ പ്രായം. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് മേഖലയിൽ സുരക്ഷാസേന […]

National

ജമ്മു ഡ്രോൺ ആക്രമണത്തിന് പിന്നിൽ ലഷ്‌ക്കർ-ഇ -തോയ്ബയുടെ ഇടപെടൽ

ജമ്മു വ്യോമകേന്ദ്രത്തിലെ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌ക്കർ-ഇ -തോയ്ബയുടെ ഇടപെടലെന്ന് കണ്ടെത്തൽ. പാക് ചാര സംഘടനയായ ഐഎസ്ഐ, ലഷ്‌കർ-ഇ-തൗബയെ ഉപയോഗിച്ചു നടപ്പാക്കിയ ഭീകരക്രമണമാണ് ജമ്മു വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായയെന്നാണ് എൻ ഐ എ യുടെ പ്രാഥമിക നിഗമനം. വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് മരുന്നുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത ഡ്രോണുകളാണെന്നും വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായാണ് സംശയിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്. […]

India National

ഷോപ്പിയാനില്‍ കൊല്ലപ്പെട്ട 5 പേർ ഹിസ്ബുൾ തീവ്രവാദികളാണെന്ന് സൈന്യം

ഇന്നലെ രാവിലെ മുതൽ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത് ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷ സേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 5 പേർ ഹിസ്ബുൾ തീവ്രവാദികളാണെന്ന് സൈന്യം. ഇന്നലെ രാവിലെ മുതൽ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്. ഷോപ്പിയാനിൽ റെബാനിൽ ഇന്നലെ രാവിലെ മുതലാണ് ഏറ്റുമുട്ടൽ തുടങ്ങിയത് . തിരച്ചിലിനിടെ തീവ്രവാദികളുടെ താവളം സൈന്യം കണ്ടെത്തുകയായിരുന്നു. ഇവിടെ ആറ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്നായിരുന്നു സൈന്യത്തിലെ ആദ്യം ലഭിച്ച രഹസ്യ […]