National

ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും കയ്യേറ്റമൊഴിപ്പിക്കൽ; വിഷയം ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹിയിലെ ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും അടക്കം കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ഇന്ന് സുപ്രിംകോടതിയിൽ. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത്. ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കൽ, ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിട്ടാണെന്നാണ് സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിന്റെ വാദം. ഷഹീൻ ബാഗിലെ കയ്യേറ്റമൊഴിപ്പിക്കൽ ഇന്ന് നടക്കുമെന്ന സൂചനകൾക്കിടെ, വിഷയം സിപിഐഎം ഡൽഹി സംസ്ഥാന കമ്മിറ്റി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. നോട്ടിസ് പോലും നൽകാതെയുള്ള സൗത്ത് ഡൽഹി […]

National

ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ്

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തടഞ്ഞ് സുപ്രിംകോടതി. തല്‍സ്ഥിതി തുടരാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടേതാണ് ഉത്തരവ്. വിഷയം സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. കോടതി നിര്‍ദേശ പ്രകാരം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതായി മേയര്‍ രാജ ഇക്ബാല്‍ സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മേയര്‍ പ്രതികരിച്ചു. കേന്ദ്ര സേനയടക്കം എത്തി കനത്ത സുരക്ഷയിലാണ് കുടിയേങ്ങള്‍ ഒഴിപ്പിക്കാന്‍ ഡല്‍ഹി […]

National

സംഘര്‍ഷങ്ങള്‍ക്കിടെ ജഹാംഗീര്‍പുരിയില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നീക്കം

സംഘര്‍ഷങ്ങള്‍ക്കിടെ ഡല്‍ഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കങ്ങള്‍. ഇന്ന് രാവിലെ തന്നെ കയ്യേറ്റ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങാനാണ് തീരുമാനം. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ ആവശ്യപ്പെട്ട് കോര്‍പറേഷന്‍, ഡല്‍ഹി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ജഹാംഗീര്‍പുരി സംഘര്‍ഷത്തില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അഞ്ച് പ്രതികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. അന്‍സാര്‍, സലിം, സോനു എന്ന ഇമാം ഷെയ്ഖ്, […]