Entertainment

ജഗതിക്ക് ഓണക്കോടി നൽകി സുരേഷ്‌ഗോപി; ഒപ്പം ‘ജഗതി എന്ന അഭിനയ വിസ്‍മയം’പുസ്‌തക പ്രകാശനവും

മലയാള സിനിമയ്ക്ക് ലഭിച്ച അതുല്യ പ്രതിഭകളിൽ ഒരാളാണ് ജഗതി. അപ്രതീക്ഷിമായി സംഭവിച്ച അപകടത്തെ തുടർന്ന് മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം. മികച്ച ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ജഗതി ശ്രീകുമാറും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ് ഇരു താരങ്ങളും. വരനെ ആവശ്യമുണ്ട്, പാപ്പൻ എന്നീ ചിത്രങ്ങളുടെ വലിയ വിജയത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരുമ്പോൾ സിബിഐ 5 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ജഗതി ശ്രീകുമാറും അഭിനയത്തിലേക്ക് […]

Entertainment

ചിരിയുടെ തമ്പുരാന് ഇന്ന് എഴുപതാം പിറന്നാള്‍

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. 2012ലെ വാഹനാപകടത്തെ തുടർന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്‍മയ നടൻ. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജഗതി ശ്രീകുമാറിന്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്‍മയിപ്പിച്ച അമ്പിളിച്ചേട്ടന്‍റെ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ല. […]

Entertainment

ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്. കിലുക്കം, മിന്നാരം, മിഥുനം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഇപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ജോഡികളെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. ഇന്ന് ജഗതിയുടെ പിറന്നാളാണ്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമാലോകത്ത് നിന്നും ഇടവേള എടുത്ത ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ജഗതിക്ക് ആശംസകള്‍ നേര്‍ന്നു. ”എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ” ജഗതിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചു […]