കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നതു വിലക്കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍, പനിക്ക് ഉപയോഗിക്കുന്ന ആന്‍റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്കുള്ള ആന്‍റിട്യൂസീവ് മരുന്നുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാം. ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവയ്ക്കുപുറമെ ഹൈഡ്രോക്സിക്ലോറോക്വിന്‍, സിങ്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടിവൈറ്റമിനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കാണ് ഇതുവരെ ഈ മരുന്നുകള്‍ നല്‍കിവന്നത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേര്‍ക്കാണ് കോവിഡ് […]
Tag: Ivermectin
സുരക്ഷയാണ് പ്രധാനം; ഐവര്‍മെക്ടിന്‍ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടന
കോവിഡ് ചികിത്സയ്ക്ക് ഐവർമെക്ടിൻ ഗുളിക ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ക്ലിനിക്കൽ പരീക്ഷണങ്ങൾക്കല്ലാതെ ഐവര്‍മെക്ടിന്‍ ഉപയോഗിക്കരുതെന്നാണ് ഡബ്ല്യു.എച്ച്.ഒ ശുപാർശ ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മരുന്ന് ഉപയോഗിക്കുമ്പോൾ അതിന്‍റെ സുരക്ഷയും ഫലപ്രാപ്തിയുമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ ട്വീറ്റ് ചെയ്തു. ജർമന്‍ ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസ് കമ്പനി മെർക്കും സമാനമായ മുന്നറിയിപ്പാണ് നല്‍കുന്നത്. ഈ പ്രസ്താവനയും സൗമ്യ സ്വാമിനാഥന്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. തങ്ങളുടെ പ്രീ– ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഐവർമെക്ടിൻ കോവിഡിനെതിരെ […]