ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താന്‍ അഴിമതിനടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം മാത്രമാണ് പറയുന്നതെന്ന് സോനു സൂദ് വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്‍ 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് നടന്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയത്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം മാത്രം പറയരുതെന്നായിരുന്നു സോനു സൂദിന്റെ ട്വീറ്റ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി താന്‍ ശേഖരിച്ച […]