ഐടി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കെതിരെ വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. പുതിയ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നാണ് വാദം. സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ ഐടി ചട്ടങ്ങളെന്ന് വാട്സ് ആപ്പ് ഹരജിയില്‍ പറയുന്നു. വാട്സ് ആപ്പിനെ സംബന്ധിച്ച് എന്‍ഡ് ടു എന്‍ഡ് എന്‍സ്ക്രിപ്ഷനോട് കൂടിയാണ് സന്ദേശങ്ങള്‍ അയക്കുന്നത്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ സന്ദേശങ്ങള്‍ വായിക്കാനാവൂ. ഇത് കമ്പനിയുടെ സ്വകാര്യതാ നയമാണ്. ഐടി മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുമായി തങ്ങളുണ്ടാക്കിയ വ്യവസ്ഥകളുടെ ലംഘനമാകും എന്നാണ് വാട്സ് ആപ്പ് ചൂണ്ടിക്കാട്ടിയത്. ആശങ്കാജനകമായ […]