നൂറിലേറെ ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചുവെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേലിലെത്തിയിട്ടുമുണ്ട്.ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസ് തടങ്കലിലുള്ള ബന്ദികളുടെ മോചനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഒരാഴ്ച മുന്‍പ് സമാധാന നീക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് രാജ്യങ്ങളും ഒത്തുചേര്‍ന്നാണ് സമാധാനത്തിനായുള്ള ഒരു ഫോര്‍മുല കരാറായി രൂപീകരിച്ചത്. ഇതിലാണ് […]